ഇതാണോ കോണ്‍ട്രാക്ട് തൊഴിലാളി !’– സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാര്‍ഡ് ഒന്ന് കാണണമെന്ന് എംഎല്‍എ

തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ വിസിറ്റിങ് കാര്‍ഡില്‍ സര്‍ക്കാര്‍ മുദ്ര. ഐടി വകുപ്പില്‍ സ്വപ്നയുടേത് താല്‍ക്കാലിക നിയമനം ആണെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടത്. കേരള സര്‍ക്കാരിന്റെ സ്‌പേസ് പാര്‍ക്ക് പദ്ധതിക്ക് വേണ്ടി െ്രെപസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് മുഖാന്തരം ഓപ്പറേഷന്‍സ് തസ്തികയില്‍ ഇന്റര്‍വ്യൂ ഇല്ലാതെ ഉന്നത ശമ്പളത്തില്‍ നിയമിച്ച വ്യക്തിയുടെ വിസിറ്റിങ് കാര്‍ഡ് ഒന്നു കാണണമെന്ന കുറിപ്പുമായി കോണ്‍ഗ്രസ് എംഎല്‍എ കെ. എസ്. ശബരീനാഥന്‍ ഫെയ്‌സ്ബുക്കില്‍ കാര്‍ഡ് പങ്കുവച്ചിട്ടുണ്ട്.

‘സര്‍ക്കാരിന്റെ ഔദ്യോഗിക എംബ്ലം, ഒഫിഷ്യല്‍ ഇമെയില്‍ ഐഡി, ഒഫിഷ്യല്‍ ഫോണ്‍, സെക്രട്ടറിയേറ്റിനു എതിര്‍വശം കിഫ്ബി ബില്‍ഡിങ്ങില്‍ വിശാലമായ ഓഫിസ്…… എന്നിട്ട് പറയുന്നത് ഏതോ ഒരു കോണ്‍ട്രാക്ട് തൊഴിലാളിയെന്ന്!’– എന്നാണ് ശബരീനാഥന്‍ ഫെയ്‌സിബുക്കില്‍ സര്‍ക്കാരിനെ പരിഹരസിച്ച് ഇട്ട കുറിപ്പില്‍ പറയുന്നത്.

സ്വര്‍ണം അയച്ചത് ഫാസില്‍ ; കൈ്പ്പറ്റുന്നത് സരിത്ത്, പുറത്ത് എത്തിയ്ക്കുന്നത് സ്വപ്ന.. കേസില്‍ നിര്‍ണായക വിവരങ്ങള്‍ ഇങ്ങനെ!

Follow us: pathram online

pathram:
Leave a Comment