എന്താണ് ട്രിപ്പിള്‍ ലോക്ഡൗണ്‍? പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസ്, കൂടുതല്‍ അറിയാം!

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായതോടെ തിരുവനന്തപുരം കോര്‍പറേഷനില്‍ ട്രിപ്പില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുക്കുകയാണ്. രോഗബാധിത പ്രദേശങ്ങളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന രീതിയാണ് ട്രിപ്പിള്‍ ലോക്ഡൗണ്‍.

എന്താണ് ട്രിപ്പിള്‍ ലോക്ഡൗണ്‍?

റെഡ്‌സോണുകളിലെ പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കുക. സാധാരണ ലോക്ഡൗണ്‍ നിബന്ധനകള്‍ റെ!ഡ് സോണിലാകെ ബാധകമായിരിക്കും. ഹോട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുണ്ടാകും. ഹോട്‌സ്‌പോട്ടുകളിലെ പല വഴികളും അടച്ചിരിക്കുന്നതിനാല്‍ ഒരു പ്രദേശത്തേക്ക് പല വഴിയിലൂടെ എത്താന്‍ സാധിക്കില്ല.

അങ്ങനെവരുമ്പോള്‍ ക്ഷുഭിതരാകാതെ നമ്മള്‍ ഈ മഹാമാരിയെ തുരത്തുന്നതിന് വേണ്ടി പരമാവധി നമ്മുടെ ഭരണ സംവിധാനങ്ങള്‍ പറയുന്നത് അനുസരിച്ച് എല്ലാവരും സഹകരിക്കണം. അത് മാത്രവുമല്ല ട്രിപ്പിള്‍ ലോക്ഡൗണ്‍ ആയ സ്ഥലങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ക്കെതിരെ പോലീസ് കേസെടുക്കുകയും, പുറത്തിറങ്ങുന്നവരില്‍ നിന്നും ഫൈന്‍ ഈടാക്കുകയും ചെയ്യാനുള്ള സാധ്യതയും ഉണ്ട്.

റേഷന്‍ കടകള്‍, പലചരക്ക് കടകള്‍, പഴം പച്ചകറി, ഇറച്ചി, മല്‍സ്യം തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാം. ബാങ്ക്, എടിഎം, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. അച്ചടി, ദൃശ്യ മാധ്യമങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടില്ല. പെട്രോള്‍ പമ്പുകളും പാചക വാതക വിതരണ ശാലകളും പ്രവര്‍ത്തിക്കും. അവശ്യ വസ്തുക്കള്‍ ഉല്‍പാദിപ്പിക്കുന്ന വ്യവസായ ശാലകള്‍ക്ക് തുറക്കാം. വ്യോമ, റെയില്‍ ,റോഡ് ഗതാഗതം ഉണ്ടാകില്ല. അവശ്യവസ്തുക്കളുടെ ചരക്കു നീക്കത്തിന് തടസമുണ്ടാകില്ല. ലോക്ഡൗണ്‍ കാരണം കുടുങ്ങിയവരും മെഡിക്കല്‍ എമര്‍ജന്‍സി സ്റ്റാഫും താമസിക്കുന്ന ഹോട്ടലുകള്‍ ഒഴികെ അടയ്ക്കണം. വിഭ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒന്നും തുറക്കില്ല. കൂടിചേരലുണ്ടാകുന്ന ഒരു പൊതു ചടങ്ങും സംഘടിപ്പിക്കരുത്. ആരാധനാലയങ്ങളില്‍ പൊതുജനത്തിന് പ്രവേശനമില്ല. സംസ്‌കാര ചടങ്ങുകളില്‍ 20 പേരില്‍ കൂടുതല്‍ പാടില്ല.

പ്രതിരോധം, കേന്ദ്രസേന, പൊലീസ്, മറ്റ് സേനകള്‍, ജില്ലാ ഭരണകൂടം, ട്രഷറി, വൈദ്യുതി, ജലം, ശുചീകരണം തുടങ്ങിയ വിഭാഗങ്ങള്‍ ഒഴികെ സര്‍ക്കാര്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കില്ല. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമത്തിലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 188ാം വകുപ്പ് പ്രകാരവും കേസെടുക്കും.

follow us: PATHRAM ONLINE LATEST NEWS

pathram:
Leave a Comment