കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 10 പേർക്കാണ്. 8 പേര്‍ വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഹൈദ്രാബാദില്‍ നിന്നുമെത്തിയ ആളുമാണ്. യാത്രാചരിതമില്ലാത്ത ഒരാളും ഇന്ന് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ഇന്ന് ജില്ലയില്‍ 4 പേര്‍ രോഗമുക്തി നേടി. സംസ്ഥാനതലത്തിൽ ഇന്ന് പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ രോഗമുക്തിയുടെ എണ്ണം രേഖപ്പെടുത്തിയിരിക്കുന്നത് ഇന്നലെ വൈകി ഡിസ്ചാർജ്ജ് ചെയ്ത ആളുകളുടെ എണ്ണം കൂടി ചേർത്താണ്. ഇന്നലെ വൈകിട്ട് രോഗമുക്തി നേടിയവരുടെ എണ്ണം ജില്ലാ കളക്ടറുടെ ഇന്നലത്തെ പത്രക്കുറിപ്പിൽ തന്നെ ചേർത്തിരുന്നു.

P 396 തേവലക്കര അരിനല്ലൂര്‍ സ്വദേശിയായ 1.5 വയസുളള ബാലൻ. ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച യുവാവിന്റെ (P 390) മകനാണ്. ജൂണ്‍ 27 ന് ഹൈദ്രാബാദില്‍ നിന്നും കാറില്‍ വാളയാര്‍ ചെക്ക്പോസ്റ്റ് വഴി കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 397 കൊല്ലം മൂദാക്കര സ്വദേശിയായ 41 വയസുള്ള പുരുഷന്‍. ജൂണ്‍ 21 ന് ദുബായില്‍ നിന്നും സ്പൈസ് ജെറ്റ് 5096 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 7D) തിരുവനന്തപുരത്തും അവിടെ നിന്നും KSRTC ബസ്സില്‍ കൊട്ടാരക്കരയിലുമെത്തി. തുടര്‍ന്ന് ആംബുലന്‍സിൽ യാത്ര ചെയ്ത് സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ല. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 398 തൊടിയൂര്‍ ഇടക്കുളങ്ങര സ്വദേശിയായ 47 വയസുളള പുരുഷന്‍. ജൂണ്‍ 25 ന് കുവൈറ്റില്‍ നിന്നും KA 1651Y നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 34A) കൊച്ചിയിലും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി. ആദ്യം സ്ഥാപന നിരീക്ഷണത്തിലും തുടര്‍ന്ന് ഗൃഹനിരീക്ഷണത്തിലും പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 399 കൊട്ടിയം മൈലക്കാട് സ്വദേശിയായ 38 വയസുളള യുവാവ്. ജൂണ്‍ 26 ന് ഖത്തറില്‍ നിന്നും IX 1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 6F) തിരുവനന്തപുരത്തും അവിടെ നിന്നും കാറിലും കൊല്ലത്തെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 400 നിലമേല്‍ സ്വദേശിയായ 21 വയസുളള യുവാവ്. ജൂണ്‍ 16 ന് മോസ്ക്കോയില്‍ നിന്നും AI 1924 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നമ്പര്‍ 25D) കൊച്ചിയിലെത്തി. അവിടെ നിന്നും ആംബുലന്‍സില്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സ്രവ പരിശോധന നടത്തിയതിന് ശേഷം ഗൃഹനിരീക്ഷത്തില്‍ ആയിരുന്നു. ഈ പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ജൂലൈ 3 ന് വീണ്ടും നടത്തിയ സ്രവപരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 401 കരുനാഗപ്പളളി വടക്കുംതല സ്വദേശിനിയായ 27 വയസുളള യുവതി. ജൂണ്‍ 11 ന് ദമാമില്‍ നിന്നും AI 1938 നമ്പര്‍ ഫ്ലൈറ്റില്‍ കൊച്ചിയിലും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെ ങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 402 കുറ്റിവട്ടം വടക്കുംതല സ്വദേശിയായ 40 വയസുളള പുരുഷന്‍. ജൂണ്‍ 30 ന് കുവൈറ്റില്‍ നിന്നും KU 1351 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. D 30) കൊച്ചിയിലും അവിടെ നിന്നും KSRTC ബസില്‍ കോതമംഗലത്തുമെത്തി സ്ഥാപനനിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 403 പട്ടാഴി വടക്കേക്കര മാലൂർ സ്വദേശിനിയായ 49 വയസുളള സ്ത്രീ. ജൂണ്‍ 16 ന് ഖത്തറില്‍ നിന്നും AI 1576 നമ്പര്‍ ഫ്ലൈറ്റില്‍ (സീറ്റ് നം. 24F) തിരുവനന്തപുരത്തും അവിടെ നിന്നും ടാക്സിയില്‍ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 404 കരുനാഗപ്പളളി വടക്കുംതല സ്വദേശിനിയായ 2 വയസുളള ബാലൻ. ജൂണ്‍ 11 ന് ദമാമില്‍ നിന്നും AI 1938 നമ്പര്‍ ഫ്ലൈറ്റില്‍ മാതാവിനൊപ്പം കൊച്ചിയിലും അവിടെ നിന്നും ടാക്സിയില്‍ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തില്‍ പ്രവേശിച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

P 405 കരുനാഗപ്പളളി വടക്കുംതല സ്വദേശിനിയായ 26 വയസുളള യുവതി. യാത്രാചരിതമില്ല. 2014 ൽ പ്രസവാനന്തരം മസ്തിഷ്ക്കാഘാതം ബാധിച്ച് ഓർമ്മ നഷ്ടപ്പെട്ടിരുന്നു. 2019 ൽ വീണ്ടും മസ്തിഷ്ക്കാഘാതമുണ്ടാകുകയും തുടർന്ന് വൃക്കകൾ തകരാറിലാകുകയും ചെയ്തു. പതിവായി ഡയാലിസിസ് നടത്തി വരികയായിരുന്നു. പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ സ്രവ പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആയി കണ്ടെത്തുകയും ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

pathram:
Related Post
Leave a Comment