ആലപ്പുഴയിൽ ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ്; ഒരാൾക്ക് സമ്പർക്കത്തിലൂടെ

ആലപ്പുഴയിൽ ജില്ലയിൽ ഇന്ന് 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

പതിനൊന്നു പേർ വിദേശത്തുനിന്നും ഒരാൾ മുംബൈയിൽ നിന്നുമാണ് എത്തിയത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

1.ഖത്തറിൽ നിന്നും 12/6ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ബുധനൂർ സ്വദേശിയായ യുവാവ്.
(സർക്കിൾ വാർത്ത )
2.ദമാമിൽ നിന്നും ജൂൺ 15 ന് തിരുവനന്തപുരത്ത് എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന വെൺമണി സ്വദേശിയായ യുവാവ്.

3.ബഹറിനിൽ നിന്നും ജൂൺ 23 ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 51 വയസ്സുള്ള ഭരണിക്കാവ് സ്വദേശി

4. ജൂൺ 18ന് കുവൈറ്റിൽ നിന്നും കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 17 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി.

5.മുംബയിൽ നിന്നും ജൂൺ 25ന് ട്രെയിനിൽ ആലപ്പുഴയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്.

6.ദോഹയിൽ നിന്നും ജൂൺ 18ന് കൊച്ചിയിലെത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി.

7. റിയാദിൽ നിന്നും ജൂലൈ ഒന്നാം തീയതി കോഴിക്കോട് എത്തി തുടർന്ന് അവിടെ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 58 വയസുള്ള ആലപ്പുഴ സ്വദേശിനി.

8.ദമാമിൽ നിന്നും ജൂലൈ ഒന്നിന് കോഴിക്കോട് എത്തി തുടർന്ന് അവിടെ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്

9.ഷാർജയിൽ നിന്നും ജൂൺ 14 ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്.

10.റിയാദിൽ നിന്നും ജൂൺ 30ന് കൊച്ചിയിൽ എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന 63 വയസ്സുള്ള വണ്ടാനം സ്വദേശി

11. കുവൈറ്റിൽ നിന്നും ജൂൺ 30ന് കൊച്ചിയിൽ എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന മാന്നാർ സ്വദേശിയായ യുവാവ്

12. കുവൈറ്റിൽ നിന്നും ജൂൺ 28ന് തിരുവനന്തപുരത്ത് എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന വെളിയനാട് സ്വദേശിയായ യുവാവ്

13. ചികിത്സക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചിരുന്ന വെൺമണി സ്വദേശിയായ യുവാവിനാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ആകെ 199പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട് .

Follow us on pathram online

pathram desk 2:
Related Post
Leave a Comment