തൃശൂർ ജില്ലയിൽ ഇന്ന്‌ 12 പേർക്ക് കോവിഡ്; നെഗറ്റീവ് 12 പേർ;

തൃശൂർ ജില്ലയിൽ ഞായറാഴ്ച (ജൂലൈ അഞ്ച്) 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 12 പേർ കൂടി കോവിഡ് നെഗറ്റീവായി. നിലവിൽ പോസിറ്റീവായി ആശുപത്രികളിൽ കഴിയുന്നവർ 188. ഇതുവരെ ആകെ പോസിറ്റീവായ കേസുകൾ 455. അസുഖബാധിതരായ ആകെ 280 പേരെ നെഗറ്റീവായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. സമ്പർക്ക കേസുകളില്ല.

ഞായറാഴ്ച രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ കൊല്ലത്ത്‌നിന്ന് വന്ന ബി.എസ്.എഫ് ജവാൻമാരാണ്. ജൂൺ 22ന് വന്ന 53കാരനും ജൂൺ 26ന് വന്ന 52കാരനുമാണ് കോവിഡ് സ്ഥിരീകരിച്ച ബി.എസ്.എഫ് ജവാൻമാർ.
കൂടാതെ ജൂൺ 13ന് മുംബൈയിൽ നിന്ന് വന്ന ചേർപ്പ് സ്വദേശി (34, പുരുഷൻ), ജൂൺ 30ന് ബംഗളൂരുവിൽനിന്ന് വന്ന കുന്നംകുളം സ്വദേശി (36, പുരുഷൻ), ജൂൺ 19ന് കുവൈത്തിൽ നിന്ന് വന്ന അയ്യന്തോൾ സ്വദേശി (39, പുരുഷൻ), ജൂൺ 25ന് സൗദിയിൽ നിന്നു വന്ന എടക്കഴിയൂർ സ്വദേശി (40, പുരുഷൻ), ജൂൺ 23ന് കുവൈത്തിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (40, പുരുഷൻ), ജൂൺ 21ന് ബഹ്‌റൈനിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (33, പുരുഷൻ), ജൂൺ 20ന് ഒമാനിൽ നിന്ന് വന്ന വടൂക്കര സ്വദേശി (20, പുരുഷൻ), ജൂൺ 30ന് സൗദിയിൽ നിന്ന് വന്ന എടമുട്ടം സ്വദേശി (39, പുരുഷൻ), ജൂലൈ രണ്ടിന് സൗദിയിൽ നിന്ന് വന്ന കുന്നംകുളം സ്വദേശി (37, പുരുഷൻ, ജൂലൈ ഒന്നിന് റിയാദിൽ നിന്ന് വന്ന അടാട്ട് സ്വദേശി (56, സ്ത്രീ) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ആകെ നിരീക്ഷണത്തിൽ കഴിയുന്നത് 18308 പേർ. ഇവരിൽ 18091 പേർ വീടുകളിലും 217 പേർ ആശുപത്രികളിലുമാണ്. കോവിഡ് സംശയിച്ച് 30 പേരേയാണ് ഞായറാഴ്ച (ജൂലൈ 5) ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചത്. നിരീക്ഷണത്തിലുണ്ടായിരുന്ന 26 പേരെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. 1292 പേരെ ഞായറാഴ്ച (ജൂലൈ 5) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 1456 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.

ഞായറാഴ്ച (ജൂലൈ 5) 332 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 11999 സാമ്പിളുകളാണ് അയച്ചത് . ഇതിൽ 10831 സാമ്പിളുകളുടെ പരിശോധന ഫലം ലഭിച്ചു. ഇനി 1168 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 4457 ആളുകളുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

FOLLOW US: pathram online

pathram desk 2:
Related Post
Leave a Comment