റാന്നിയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ കോവിഡ്19 നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. ഇടക്കുളം പുത്തന്‍വീട്ടില്‍ സിനു(46) ആണ് മരിച്ചത്.

ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം ജൂണ്‍ 30നാണ് ഇയാള്‍ അബുദാബിയില്‍ നിന്നും നാട്ടിലെത്തിയത്. ഏറെക്കാലമായി കാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്നു ഇയാള്‍. ശനിയാഴ്ച രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സ്രവസാംപിളുകള്‍ കോഴഞ്ചേരി റീജിണല്‍ ലാബിലേക്ക് കോവിഡ് പരിശോധനയ്ക്കയച്ചു. നാളെ കോവിഡ്പരിശോധന ഫലം ലഭിക്കും.

ഞായറാഴ്ച രാവിലെ കോട്ടയം പൂവന്തുരുത്തിലും കോവിഡ് നിരീക്ഷണത്തിലിരുന്നയാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. പൂവന്തുരുത്ത് സ്വദേശി മധു(45)ആണ് മരിച്ചത്. ജൂണ്‍ 26ന് ദുബായില്‍നിന്നെത്തിയ ഇദ്ദേഹം വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു.

follow us pathramonline

pathram:
Related Post
Leave a Comment