കൊല്ലം ജില്ലയില്‍ ഇന്ന് കോവിഡ് 16 പേര്‍ക്ക് കോവിഡ്

കൊല്ലം ജില്ലയില്‍ ഇന്ന് (july-4) കോവിഡ് സ്ഥിരീകരിച്ചത് 16 പേർക്കാണ്. 11 പേര്‍ വിദേശത്ത് നിന്നെത്തിയവരും 3 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമാണ്. 2 പേർക്ക് യാത്രാചരിതമില്ല. ഇന്ന് ജില്ലയില്‍ നിന്നും 26 പേർ രോഗമുക്തി നേടി.

P 380 കൊട്ടാരക്കര പുലമൺ സ്വദേശിയായ 81 വയസുളള പുരുഷൻ. യാത്രാചരിതമില്ല. ജൂൺ 23 ന് മൂത്രാശയ സംബന്ധമായ അസുഖങ്ങൾ പ്രകടിപ്പിച്ചു. തുടർന്ന് ജൂൺ 24 ന് മകളും ജൂൺ 7 ന് മഹാരാഷ്ട്രയിൽ നിന്നുമെത്തി ജൂൺ 22 ന് ക്വാറന്റൈൻ പൂർത്തിയാക്കിയതും ജൂൺ 26 ന് കോവിഡ് ടെസ്റ്റിൽ നെഗറ്റീവായി കണ്ടെത്തിയതുമായ മറ്റൊരു അകന്ന ബന്ധുവുമായി ഗോകുലം മെഡിക്കൽ കോളേജിൽ പോയിരുന്നു. തിരികെയെത്തി വീണ്ടും ജൂൺ 29 ന് ഗോകുലം മെഡിക്കൽ കോളേജിൽ പോയി. ജൂൺ 30 ന് വീണ്ടും ചില രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് ഗോകുലം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച് സ്രവ പരിശോധന നടത്തിയിരുന്നു. ഇന്നേ ദിവസം കോവിഡ് പോസിറ്റീവായി സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊട്ടാക്കരയിലെ ചില കടകളിലും കുന്നിക്കോടുളള ഒരു ബേക്കറിയിലും ടിയാൻ സന്ദർശനം നടത്തിയതായി പ്രാഥമിക വിവരമുണ്ട്.

P 381 കൊല്ലം ചിതറ സ്വദേശിയായ 61 വയസുള്ള പുരുഷൻ. ജൂണ്‍ 20 ന് സൗദി അറേബ്യയിൽ നിന്നും AI 1942 നമ്പർ ഫ്ലൈറ്റിൽ തിരുവനന്തപുരത്തും അവിടെ നിന്നും എയർപോർട്ട് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തി ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 382 അഞ്ചൽ സ്വദേശിയായ 35 വയസുളള യുവാവ്. ജൂണ്‍ 13 ന് കുവൈറ്റിൽ നിന്നും
6E 9488 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 22 C) കൊച്ചിയിലും അവിടെ നിന്നും KSRTC ബസിൽ കൊല്ലത്തും തുടർന്ന് കാറിൽ വീട്ടിലുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 383 ആലുംമൂട് ചെറിയേല സ്വദേശിയായ 44 വയസുളള പുരുഷൻ. ജൂണ്‍ 18 ന് നൈജീരിയയിൽ നിന്നും AI 1906 നമ്പർ ഫ്ലൈറ്റിൽ തിരുവനന്തപുരത്തെത്തി. പിന്നീട് കോവിഡ് പോസിറ്റീവായി കണ്ടെത്തിയ മറ്റ് 3 പേരോടൊപ്പമായിരുന്നു വിമാനയാത്ര. ജൂൺ 18 മുതൽ ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 384 നീണ്ടകര സ്വദേശിയായ 33 വയസുളള യുവാവ്. യാത്രാചരിതമില്ല. പുലമൺ ജംഗ്ഷനിൽ ഒരു കട നടത്തുകയായിരുന്നു. ജൂൺ 1 ന് പനി, തലവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിൽ സ്രവപരിശോധന നടത്തി. ഫലം പോസിറ്റീവ് ആയതിനാൽ ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 385 കൊല്ലം വെട്ടിക്കവല തലച്ചിറ സ്വദേശിയായ 35 വയസുളള യുവാവ്. ജൂണ്‍ 30 ന് സൗദി അറേബ്യയിൽ നിന്നും SV 3776 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 40 A) കൊച്ചിയിലെത്തി. വിമാനത്താവളത്തിൽ വച്ചുതന്നെ റാപ്പിഡ് ടെസ്റ്റ് പോസിറ്റീവായിരുന്നു. തുടർന്ന് സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം സ്ഥിരീകരിച്ച് ഇന്നേ ദിവസം ചികിത്സ ആരംഭിച്ചു.

P 386 കൊറ്റങ്കര പുനുക്കന്നൂർ സ്വദേശിയായ 33 വയസുളള യുവാവ്. ജൂണ്‍ 25 ന് ആഫ്രിക്കയിൽ നിന്നും ET8934 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 21 A) കൊച്ചിയിലും അവിടെ നിന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 387 അഞ്ചാലുംമൂട് കാഞ്ഞാവെളി സ്വദേശിയായ 33 വയസുളള യുവാവ്. ജൂണ്‍ 30 ന് ഡൽഹിയിൽ നിന്നും രാജധാനി എക്സ്പ്രെസ്സിൽ (കോച്ച് നം. B7, സീറ്റ് നം. 41) തിരുവനന്തപുരത്തും തുടർന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 388 തൃക്കോവിൽവട്ടം ചെറിയേല ആലുംമൂട് സ്വദേശിയായ 25 വയസുളള യുവാവ്. ജൂണ്‍ 28 ന് ദുബായിൽ നിന്നും IX 1540 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 14 A) തിരുവനന്തപുരത്തും അവിടെ നിന്ന് ടാക്സിയിൽ കൊല്ലത്തുമെത്തി സ്ഥാപനനിരീക്ഷണത്തിൽ പ്രവേശിച്ചു. സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 389 കൊല്ലം കരിക്കോട് സ്വദേശിയായ 18 വയസുളള യുവാവ്. ജൂണ്‍ 17 ന് മോൾഡോവയിൽ നിന്നും 8Q 6602 നമ്പർ ഫ്ലൈറ്റിൽ (സീറ്റ് നം. 24 J) കൊച്ചിയിലും അവിടെ നിന്ന് KSRTC ബസിൽ കൊല്ലത്തുമെത്തി ഗൃഹനിരീക്ഷണത്തിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 390 കൊല്ലം തേവലക്കര അരിനല്ലൂർ സ്വദേശിയായ 28 വയസുളള യുവാവ്. ഇന്ന് രോഗം സ്ഥിരീകരിച്ച ഭാര്യ സഹോദരനായ P 391 നോടൊപ്പം ജൂണ്‍ 27 ന് ഹൈദ്രാബാദിൽ നിന്നും കാർ മാർഗം വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 391 കൊല്ലം തേവലക്കര അരിനല്ലൂർ സ്വദേശിയായ 43 വയസുളള പുരുഷൻ. ഇന്ന് രോഗം സ്ഥിരീകരിച്ച സഹോദരീ ഭർത്താവായ P 390 നോടൊപ്പം ജൂണ്‍ 27 ന് ഹൈദ്രാബാദിൽ നിന്നും കാർ മാർഗം വീട്ടിലെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും സ്രവപരിശോധനയിൽ ഫലം പോസിറ്റീവ് ആയി കണ്ടെത്തിയതിനെ തുടർന്ന് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 392 കൊല്ലം ചന്ദനത്തോപ്പ് സ്വദേശിനിയായ 22 വയസുളള യുവതി. ജൂൺ 30 ന് ദോഹയിൽ നിന്ന് ഗോ എയർ G8 7200 ഫ്ലൈറ്റിൽ (സീറ്റ് നം. 4 B) കൊച്ചിയിലെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്ന് സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിച്ച് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 393 കരുനാഗപ്പളളി പടനായർകുളങ്ങര സ്വദേശിയായ 56 വയസുളള പുരുഷൻ. ജൂൺ 30 ന് ദോഹയിൽ നിന്ന് ഗോ എയർ G8 7200 ഫ്ലൈറ്റിൽ (സീറ്റ് നം. 24 D) കൊച്ചിയിലെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ആന്റിബോഡി ടെസ്റ്റിൽ പോസിറ്റീവായതിനെ തുടർന്ന് സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിച്ച് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 394 കൊല്ലം കാവനാട് സ്വദേശിയായ 25 വയസുളള യുവാവ്. യു.എ.ഇ യിൽ നിന്നുമെത്തി. സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിച്ച് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

P 395 കൊല്ലം പെരിനാട് പനയം സ്വദേശിയായ 49 വയസുളള പുരുഷൻ. ആഫ്രിക്കയിൽ നിന്നുമെത്തി. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല. സ്രവപരിശോധന നടത്തിയതിൽ രോഗം സ്ഥിരീകരിച്ച് ഇന്നേ ദിവസം പാരിപ്പളളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

FOLLOW US: pathram online

pathram:
Related Post
Leave a Comment