കോഴിക്കോട്ടും ആശങ്ക; ഉറവിടം കണ്ടെത്താത്ത രോഗികള്‍ കൂടുന്നു

സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കൂടാതെ കോഴിക്കോട് ജില്ലയിലും ആശങ്ക. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കോഴിക്കോട് വെളളയില്‍ സ്വദേശി കൃഷ്ണന് എവിടെ നിന്നാണ് രോഗം പിടികൂടിയതെന്ന് കണ്ടെത്തുവാന്‍ കഴിഞ്ഞിരുന്നില്ല. മരണപ്പെട്ടശേഷം നടത്തിയ പരിശോധനയിലാണ് രോഗം സ്ഥീകരിച്ചത്. അതിനാല്‍ സമ്പര്‍ക്ക പട്ടികയും പുറത്തിറക്കുവാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നഗരത്തിലെ മൂന്ന് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

ഇതിന് പിന്നാലെ മെഡിക്കല്‍ കോളജില്‍ പ്രസവത്തിന് എത്തിയ യുവതിക്കും കോവിഡ് സ്ഥീരികരിച്ചിരുന്നു. ഇവരുടെയും രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഏറ്റവും ഒടുവില്‍ കോഴിക്കോട് വലിയങ്ങാടിയിലുള്ള വ്യാപാരിയുടെ മകനാണ് രോഗം സ്ഥീകരിച്ചത്. ഉറവിടം അറിയാതെ രോഗം സ്ഥിരീകരിച്ച കൊളത്തറ സ്വദേശിയായ ഇയാളുടെ സമ്പര്‍ക്ക പട്ടികയിലെ നാലു പേര്‍ക്ക് കൂടി രോഗ ലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് പ്രാഥമികമായി അടുത്ത ബന്ധുക്കള്‍ ഉള്‍പെടെ 20 പേരോട് നിരീക്ഷണത്തില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

ഇതിന്റെ അടിസ്ഥാനത്തില്‍ വലിയങ്ങാടിയിലും, കുണ്ടായിത്തോടും കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി. വലിയങ്ങാടിയില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരേസമയം 15 വാഹനങ്ങള്‍ക്ക് മാത്രമായിരിക്കും ഇവിടെ പ്രവേശനം. അറുപത് വയസ്സിന് മുകളില്‍ പ്രായമുളളവര്‍ക്ക് മാര്‍ക്കറ്റിലേക്ക് പ്രവേശനം ഉണ്ടാവില്ല. നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ഇവിടെ വന്ന് പോകുന്നത്.

follow us: PATHRAM ONLINE

pathram:
Leave a Comment