എറണാകുളത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് കോവിഡ്; ജനറല്‍ ആശുപത്രിയിലെ 75 ജീവനക്കാര്‍ ക്വാറന്റീനില്‍

കൊച്ചി: എറണാകുളത്ത് തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് കോവിഡ്19 രോഗം സ്ഥിരീകരിച്ചു. ചെല്ലാനം 15, 16 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കുന്നതായി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ കൊച്ചിയില്‍ അറിയിച്ചു.

എറണാകുളം ജനറല്‍ ആശുപത്രിയിലാണ് ഇവര്‍ ചികിത്സയില്‍ കഴിഞ്ഞത്. ജനറല്‍ ആശുപത്രിയിലെ 75 ജീവനക്കാര്‍ ക്വാറന്റീനില്‍ പോയി. 25 പേരുടെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവായി. അതിനിടെ, ചെല്ലാനം ഫിഷിങ് ഹാര്‍ബര്‍ അടച്ചു.

follow us: PATHRAM ONLINE

pathram:
Leave a Comment