വീണ്ടും കണ്ണില്ലാത്ത ക്രൂരത; ആറുമാസം മാത്രമായ കുഞ്ഞിനെ ക്രൂരമായി മര്‍ദിച്ചു; പൊള്ളലേല്‍പ്പിച്ചു; എടുത്തെറിഞ്ഞു

എറണാകുളം തിരുവാങ്കുളത്ത് 6 മാസം പ്രായമായ പെൺകുട്ടിക്ക് ക്രൂരമർദ്ദനം. കുട്ടിയുടെ ദേഹത്ത് പൊള്ളൽ ഏല്പിച്ചു. കുട്ടിക്ക് ക്രൂരമർദ്ദനം ഏറ്റെന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് ശിശുക്ഷേമ സമിതിയും പൊലീസും എത്തിയിട്ടുണ്ട്. നിലവിൽ അവർ ഇവിടെ പരിശോധന നടത്തുകയാണ്. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.

“ഇന്നലെ വൈകുന്നേരത്തോടെയാണ് കുഞ്ഞിനെ ഉപദ്രവിക്കുന്നു എന്ന് സംബന്ധിച്ച് ഞങ്ങൾക്ക് അറിയിപ്പ് കിട്ടിയത്. ഒരു മാസം മുൻപും കുഞ്ഞിനെ പിതാവ് ക്രൂരമായി മർദ്ദിച്ചിരുന്നു എന്നാണ് നാട്ടുകാർ പറയുന്നു. ഇത് മനസ്സിലാക്കിയ ആശാവർക്കർമാരും തൃപ്പൂണിത്തുറ നഗർസഭയുടെ കൗൺസിലർമാരും ഇവിടെയെത്തി പരിശോധിച്ചു. അപ്പോൾ കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. കഴുത്ത് ജീർണിച്ച് ശരീരമാസകലം പരുക്ക് പറ്റിയ അവസ്ഥയിലായിരുന്നു. അപ്പോൾ തന്നെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ അന്ന് ഒരു മാസത്തോളം ചികിത്സിച്ചു. കുഞ്ഞിൻ്റെ അസുഖമൊക്കെ ഭേദമായിട്ടാണ് വീണ്ടും വീട്ടിലെത്തിച്ചത്.

പക്ഷേ, രണ്ട് ദിവസങ്ങൾക്കു മുൻപ് കുഞ്ഞിനെ അവർ എടുത്തെറിഞ്ഞു. നാട്ടുകാർ ശബ്ദം കേട്ട് വന്നെങ്കിലും ഇവർ വാതിൽ തുറക്കാൻ തയ്യാറായില്ല. തുടർന്നാണ് ഞങ്ങൾ വന്ന് പരിശോധിച്ചത്. കുഞ്ഞിനെ എടുത്തെറിഞ്ഞു എന്ന് തന്നെയാണ് അമ്മ പറഞ്ഞത്. അവർ ഭയന്ന് ഇരിക്കുകയാണ്. ഈ കുഞ്ഞിനെ മാത്രമാണ് മർദ്ദിക്കുന്നത്. മൂത്ത ഒരു പെൺകുട്ടിയുണ്ട്. ആ കുട്ടിയോട് സ്നേഹം കാണിക്കാറുണ്ട് എന്നാണ് പറഞ്ഞതെങ്കിലും ആ കുട്ടിക്കും മർദ്ദനം ഏൽക്കാറുണ്ട്. അച്ഛൻ ഇവിടെ കിടന്ന് ഉറങ്ങുകയാണ്. ഒന്നും പറയാൻ തയ്യാറാവുന്നില്ല. ഞങ്ങൾ ഇപ്പോൾ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.”- ശിശുക്ഷേമ സമിതി പറയുന്നു.

FOLLOW US: pathram online

pathram:
Related Post
Leave a Comment