ഇന്ത്യ നിരോധിച്ചത് സെക്‌സ് ബോംബുകള്‍ ; അദ്ധനഗ്‌ന വിഡിയോകള്‍ക്ക് അടിപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ ചൈനീസ് ആപ്പുകളുടെ നിരോധനം ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍

ഡല്‍ഹി: മുന്‍നിര സോഷ്യല്‍മീഡിയ സര്‍വീസുകളായ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും കണ്ടിട്ടില്ലാത്ത അത്രത്തോളം അശ്ലീല വിഡിയോകളാണ് രഹസ്യമായും പരസ്യമായും ചൈനീസ് ആപ്പുകള്‍ വഴി പ്രചരിപ്പിച്ചിരുന്നത്. ടിക് ടോക്ക്, യുസി ബ്രൗസര്‍, ഷെയറിട്ട് ആപ്പുകളെല്ലാം രഹസ്യമായും പരസ്യമായും അശ്ലീല വിഡിയോകള്‍ പോസ്റ്റ് ചെയ്യാനും കാണാനും ഷെയര്‍ ചെയ്യാനും ഉപയോഗിച്ചിരുന്നു. തുടക്ക സമയത്ത് പെണ്‍കുട്ടികളുടെ അര്‍ദ്ധനഗ്‌ന വിഡിയോകളുടെ സെക്‌സ് ബോംബായിരുന്നു ടിക് ടോക്. എന്നാല്‍, പോണ്‍ കാണുന്നവരുടെ ഇഷ്ട ബ്രൗസറായിരുന്നു യുസി ബ്രൗസര്‍. പോണ്‍ വിഡിയോ ഡൗണ്‍ലോഡ് ചെയ്യാനും അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാനും മിക്കവരും ഉപയോഗിച്ചിരുന്നത് യുസി ബ്രൗസറായിരുന്നു. അതേസമയം, ഡൗണ്‍ ലോഡ് ചെയ്ത വിഡിയോകള്‍ അതിവേഗം മറ്റുളളവരുടെ ഫോണുകളിലേക്കും മറ്റു ഡിവൈസുകളിലേക്ക് എത്തിക്കാനും സഹായിച്ചിരുന്ന ആപ്പാണ് ഷെയറിറ്റ്.

യുവാക്കളുടെ ഓണ്‍ലൈന്‍ ലോകം അതിവേഗം പിടിച്ചടക്കികൊണ്ടിരിക്കുന്ന ചൈനീസ് ആപ്പ് ടിക് ടോക്കിന്റെ കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും സ്‌നാപ്ചാറ്റിനും പോലും കീഴടങ്ങാത്ത കുഞ്ഞു കുട്ടികള്‍ പോലും രാപ്പകല്‍ ടിക് ടോക്കിലാണ്. ഇതെങ്ങനെ സാധിച്ചെടുത്തു എന്നത് സംബന്ധിച്ച് ടെക് വിദഗ്ധര്‍ക്ക് ഗവേഷണം നടത്തേണ്ടിവന്നു. ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലും പ്രൊഫൈല്‍ ഫോട്ടോ പോലും നല്‍കാത്ത പെണ്‍കുട്ടികളും ആണ്‍കുട്ടികളും ടിക് ടോക്കില്‍ വിഡിയോ ചെയ്യാല്‍ ഏതറ്റം വരെ താഴോട്ട് പോകാനും തയാറായി. അര്‍ദ്ധനഗ്‌ന വിഡിയോകള്‍ പകര്‍ത്തി പോസ്റ്റ് ചെയ്യന്‍ അവര്‍ മല്‍സരിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നായി ടിക് ടോക്കിലെത്തുന്നത് 11 നും 14ലും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഇവരാണ് ഏറ്റവും കൂടുതല്‍ സെല്‍ഫി വിഡിയോകളും പോസ്റ്റ് ചെയ്യുന്നത്. ടിക് ടോക് ഉപയോക്താക്കളില്‍ 38 ശതമാനവും കുട്ടികളാണെന്നാണ്. ഇവരില്‍ തന്നെ ഭൂരിഭാഗവും പെണ്‍കുട്ടികള്‍. ഇവരെല്ലാം പോസ്റ്റ് ചെയ്യുന്ന സെക്‌സി വിഡിയോകളാണ് വലിയ ചര്‍ച്ചാ വിഷയം.

ലൈക്കും ഫോളവേഴ്‌സും കൂടുതല്‍ ലഭിക്കാനായി അര്‍ധ നഗ്‌നവിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ എണ്ണം കുത്തനെ കൂടി. ഇടക്ക് നിയന്ത്രണങ്ങള്‍ വന്നെങ്കിലും പോസ്റ്റ് ചെയ്യുന്ന വിഡിയോകളുടെ എണ്ണം കുറഞ്ഞിരുന്നില്ല. ലൈക്ക് കുറഞ്ഞ പോയാല്‍ അടുത്ത വിഡിയോയില്‍ കൂടുതല്‍ സെക്‌സിയായി എത്താന്‍ കുട്ടികള്‍ തയാറാകുന്നുവെന്നത് വന്‍ ഭീഷണിയാണ്. ടിക് ടോക്കില്‍ നിന്നുള്ള പല വിഡിയോകളും ഇതിനകം തന്നെ മുന്‍നിര പോണ്‍ വെബ്‌സൈറ്റുകളിലും യുട്യൂബ്, ഫെയ്‌സ്ബുക് പോലും പൊതു പോര്‍ട്ടലുകളിലും ‘സെക്‌സ്’ ടാഗോടെ കാണാം. ടിക് ടോക് പോസ്റ്റ് ഉടമയുടെ അനുമതിയോടെയല്ല ഇതുനടക്കുന്നതെന്നാണ് വസ്തുത. ഇതൊന്നും നിയന്ത്രിക്കാന്‍ ടിക് ടോക്കിനും സാധിച്ചിരുന്നില്ല.

ടിക് ടോകിലെ 15 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികളുടെ സെക്‌സി വിഡിയോകള്‍ മാത്രം ഉള്‍പ്പെടുത്തി വിഡിയോ ബ്ലോഗുകളും വെബ്‌സൈറ്റുകളും ചെയ്യുന്നവരുണ്ട്. ടിക് ടോക് ആപ്പ് ഓപ്പണ്‍ ചെയ്താല്‍ തന്നെ നിരവധി വിഡിയോകളാണ് മുന്നിലേക്ക് വരുന്നത്. ഇതില്‍ നിന്ന് തിരഞ്ഞെടുത്ത സെക്‌സി വിഡിയോകള്‍ ഉള്‍പ്പെടുത്തി ആല്‍ബം നിര്‍മിക്കുന്നവര്‍ വരെയുണ്ട്. അതായത് പെണ്‍കുട്ടികളുടെ അശ്ലീല വിഡിയോകള്‍ മറ്റിടങ്ങളില്‍ പോസ്റ്റ് ചെയ്ത് പണമുണ്ടാക്കുന്നവര്‍ ഏറെയാണ്.

തമാശകള്‍, സ്‌കിറ്റുകള്‍, നഗ്‌നത, നിയോനാസി, കരോക്കെ വിഡിയോകള്‍, പാട്ടുകള്‍ അങ്ങനെ പോകുന്നു ടിക് ടോക് തരംഗം. ഭൂരിഭാഗം വിഡിയോകളിലും കുഞ്ഞു കുട്ടികളാണ്. പത്തിനും ഇരുപതിനും ഇടയിലുള്ള കുട്ടികളാണ് ടിക് ടോക്കിന് കീഴടങ്ങിയിരിക്കുന്നത്. എന്നാല്‍, കുറ്റകൃത്യങ്ങളുടെ കേന്ദ്രമായ സോഷ്യല്‍മീഡിയ മേഖലയില്‍ ഈ വിഡിയോകള്‍ നാളെ എന്തു ദുരന്തമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് പ്രവചിക്കാനാവില്ല. എന്തായാലും വലിയൊരു സെക്‌സ് ബോംബ് തല്‍കാലത്തേക്ക് നിര്‍വീര്യമാക്കിയിരിക്കുന്നു.

ടിക് ടോകിലെ വിഡിയോകള്‍ കാരണം കുടുംബം തകര്‍ന്നവരും ബന്ധുക്കള്‍ കൈവിട്ടരും അടുത്ത സുഹൃത്തുകളെ നഷ്ടപ്പെട്ടവരും നിരവധിയാണ്. ടിക് ടോക്കിലെ ചില സെക്‌സി വിഡിയോകള്‍ പലരെയും വേട്ടയാടി ജീവിതം തന്നെ തകര്‍ത്തേക്കാം. ടിക് ടോക്കില്‍ ഒന്നിനും നിയന്ത്രണമില്ല. എന്തും ഏതും എപ്പോഴും പോസ്റ്റ് ചെയ്യാം. നിയന്ത്രണമുണ്ടെന്ന് പറയുന്നുണ്ടെങ്കിലും പിന്നണിയില്‍ നടക്കുന്ന പല സംഭവങ്ങളും കമ്പനി അധികൃതര്‍ അറിയുന്നില്ല.

മിക്ക രാജ്യങ്ങളിലെയും പൊലീസ് തന്നെ മുന്നറിപ്പ് സന്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ടിക് ടോകിലെ കൗമാര ഉപയോക്താക്കള്‍ സൂക്ഷിക്കണം. ലൈംഗിക ആക്രമണങ്ങളെ കരുതിയിരിക്കണമെന്നുമാണ് മുന്നറിയിപ്പ്. എന്തിന് ചൈനയിലെ മുന്‍നിര മാധ്യമമായ സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് വരെ ടിക് ടോകിനെ സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു. സെക്‌സി വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളെ കുറ്റവാളികള്‍ പിന്തുടരുന്നുണ്ടെന്നത് ഒളിഞ്ഞിരിക്കുന്ന മറ്റൊരു ദുരന്തമാണ്. ടിക് ടോക്കിലെ പേര്, ഫോണ്‍ നമ്പര്‍, ധരിക്കുന്ന സ്‌കൂള്‍ യൂണിഫോം എന്നിവ മനസ്സിലാക്കി പിന്തുടരുന്നുണ്ട്. ഇവിടെ നിന്നു ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈനില്‍ ലഭ്യമായ, ഫെയ്‌സ്ബുക്, ട്വിറ്റര്‍ പോലുള്ള മറ്റു വെബ്‌സൈറ്റുകളില്‍ നിന്നും വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി കീഴ്‌പ്പെടുത്തുന്നു.

സ്‌കൂളില്‍ പോകുന്ന മിക്ക വിദ്യാര്‍ഥികളും ഇന്ന് ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. ഫെയ്‌സ്ബുക്കില്‍ പ്രൊഫൈല്‍ ഫോട്ടോ ഉള്‍പ്പെടുത്താത്ത പെണ്‍കുട്ടികള്‍ പോലും ടിക് ടോക്കില്‍ എല്ലാം വെളിപ്പെടുത്തുന്നു. സെല്‍ഫി വിഡിയോകളാല്‍ സമ്പന്നമാക്കുന്നു. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികള്‍ ഡാന്‍സിന് വേണ്ടി വിഡിയോകള്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ ഈ വിഡിയോകള്‍ ടിക് ടോക്കില്‍ നിന്ന് പുറത്തുവരുന്നത് സെക്‌സി ലേബലിലാണ്.

സെക്‌സി ദുരന്തം വ്യാപകമായതോടെയാണ് ഇന്തൊനീഷ്യ സര്‍ക്കാര്‍ ടിക് ടോക് നിരോധിച്ചത്. ടിക് ടോക്കില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെ കുറിച്ച് നിരവധി ബോധവല്‍കരണ വിഡിയോകള്‍ വരെ പുറത്തിറക്കി. ചൈല്‍ഡ് പ്രോണോഗ്രാഫി തന്നെയാണ് ടിക് ടോക്കിലെ ഏറ്റവും വലിയ വെല്ലുവിളിയും ദുരന്തവും. വിഡിയോ നിരീക്ഷിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കാനും നിരവധി പേരെ വരെ നിയമിച്ചിട്ടുണ്ടെന്നാണ് ടിക് ടോക് പറയുന്നത്. എന്നാല്‍ വിഡിയോകളുടെ എണ്ണം കൂടിയതോടെ ഒന്നും ചെയ്യാനാകാതെ ഇവര്‍ ബുദ്ധിമുട്ടി. വിവിധ ഭാഷകളില്‍ നിന്നെത്തുന്ന ലക്ഷക്കണക്കിന് വിഡിയോകള്‍ എങ്ങനെ വിലയിരുത്തി നിയന്ത്രിക്കും?

സുരക്ഷിതമെന്ന ലേബലുണ്ടെങ്കിലും ടിക്ടോക്കില്‍ സെക്‌സ്, നഗ്‌ന ഫോട്ടോകളും വിഡിയോകളും ആവശ്യപ്പെടുന്നവരുടെ സംഖ്യ വര്‍ധിച്ചു വരികയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടിക്ടോക്കിന്റെ സ്ഥിരം ഉപയോക്താക്കളായ കുട്ടികള്‍ തന്നെ ഈ പരാതിയുമായി പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടികള്‍ പോസ്റ്റു ചെയ്ത വിഡിയോകള്‍ക്കു താഴെ കമന്റായും നഗ്‌ന ഫോട്ടോ ആവശ്യം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിഡിയോകളും നഗ്‌ന ഫോട്ടോകളും അന്വേഷിക്കുന്ന വ്യക്തിയെന്ന വിശേഷണത്തോടു കൂടിയ പ്രൊഫൈല്‍ വരെ ടിക്ടോക്കില്‍ കാണാം. 13 വയസിനു താഴെയുള്ള കുട്ടികളുടെ പോസ്റ്റുകള്‍ക്കു താഴെവരെ നഗ്‌ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള സന്ദേശങ്ങളുണ്ടെന്നതാണ് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത. 13 വയസിനു താഴെ പ്രായമുള്ളവര്‍ക്കു ടിക് ടോക് ഉപയോഗിക്കാനാകില്ല എന്നതാണ് ചട്ടം.

നഗ്‌ന ഫോട്ടോകളുമായി ബന്ധപ്പെട്ട പതിവു ഹാഷ്ടാഗുകള്‍ ഉപയോഗിച്ചുള്ള സേര്‍ച്ചില്‍ ടിക്ടോക്കില്‍ നിന്നും ഉത്തരമൊന്നും തന്നെ ലഭിക്കില്ലെങ്കിലും ചില ഹാഷ്ടാഗുകള്‍ നയിക്കുന്നത് ഇത്തരം മേഖലകളിലേക്കാണ്. നഗ്‌ന ഫോട്ടോകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്ന അക്കൗണ്ടുകളെ ചുറ്റിപ്പറ്റിയുള്ളവരും നിരവധിയാണ്. കമന്റായോ സന്ദേശമായോ വിഡിയോയോ ഫോട്ടോയോ അയക്കാനോ പോസ്റ്റ് ചെയ്യാനോ ടിക്ടോക് അനുവദിക്കാത്തതിനാല്‍ ഇരയെ ആകര്‍ഷിക്കാനായി മറ്റുവഴികള്‍ തേടുന്നവരും നിരവധിയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നല്ല ബന്ധം സ്ഥാപിച്ച ശേഷം പിന്നീട് തുടര്‍ന്നുള്ള സൗഹൃദം മറ്റു ആപ്ലിക്കേഷനുകള്‍ വഴിയാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരം അക്കൗണ്ടുകള്‍ ഒറ്റപ്പെട്ടതല്ല. ആയിരക്കണക്കിന് ഫോളവേഴ്‌സുള്ള അക്കൗണ്ടുകളുമുണ്ട്. കുട്ടികളെന്ന വ്യാജേന അക്കൗണ്ട് നിയന്ത്രിച്ചു നഗ്‌ന ഫോട്ടോകളും മറ്റും ആവശ്യപ്പെടുന്നവരുമുണ്ട്. എന്നാല്‍ ഒരു അക്കൗണ്ട് ഉടമയുടെ യഥാര്‍ഥ പ്രായം മനസ്സിലാക്കാനുള്ള സംവിധാനം നിലവിലില്ല.

എന്തായാലും, കേന്ദ്ര സര്‍ക്കാര്‍ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചത് എല്ലാം കൊണ്ടും നല്ലതാണ്. അദ്ധനഗ്‌ന വിഡിയോകള്‍ക്ക് അടിപ്പെട്ട കുട്ടികളെ രക്ഷിക്കാന്‍ ടിക് ടോക് വിലക്കിയതിലൂടെ ഒരു പരിധിവരെ സാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ നിഗമനം.

follow us: PATHRAM ONLINE

pathram:
Leave a Comment