ആലപ്പുഴ ജില്ലയിൽ 16 പേർക്ക് കോവിഡ്‌; ആറ്പേർക്ക് സമ്പര്‍ക്കത്തിലൂടെ രോഗം…

ആലപ്പുഴ ജില്ലയിൽ ഇന്ന് (ജൂലൈ-2ന്) 16പേർക്ക് രോഗം സ്ഥിരീകരിച്ചു .10പേർ വിദേശത്തു നിന്നും എത്തിയവരാണ് . ആറ്പേർക്ക് സമ്പർക്കം മൂലമാണ് രോഗം വന്നത്.

1,2&3 കൊല്ലത്തു ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്ന 29/6ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ഭാര്യ (60വയസ് ),മകൻ (45വയസ് ), മരുമകൾ (43വയസ് )

4&5 30/6ന് രോഗം സ്ഥിരീകരിച്ച കുറത്തികാട് സ്വദേശിയുടെ ഭാര്യ (49വയസ് ), മരുമകൻ (35വയസ് )

6.കുവൈറ്റിൽ നിന്നും എത്തി 26/6ന് രോഗം സ്ഥിരീകരിച്ച നൂറനാട് സ്വദേശിയുടെ ഭാര്യ (40വയസ് )

7.മസ്കറ്റിൽ നിന്നും 29/6ന് കൊച്ചിയിൽ എത്തി തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 51വയസുള്ള മാവേലിക്കര സ്വദേശി

8.മസ്കറ്റിൽ നിന്നും29/6ന് കൊച്ചിയിൽ എത്തി തുടർന്ന് അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 47വയസുള്ള മാന്നാർ സ്വദേശി

9.കുവൈറ്റിൽ നിന്നും 14/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന വയലാർ സ്വദേശിയായ യുവാവ്

10.കുവൈറ്റിൽ നിന്നും 27/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന 45വയസുള്ള തിരുവൻവണ്ടൂർ സ്വദേശി

11.മസ്കറ്റിൽ നിന്നും 11/6ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന 59വയസുള്ള പാണാവള്ളി സ്വദേശി

12.ദുബായിൽ നിന്നും 10/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ ആയിരുന്ന കാവാലം സ്വദേശിയായ യുവാവ്

13.കുവൈറ്റിൽ നിന്നും 16/6 ന് കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന നൂറനാട് സ്വദേശിയായ യുവാവ്

14.ദുബായിൽ നിന്നും 28/6ന് കൊച്ചിയിൽ എത്തി തുടർന്ന് കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിൽ ആയിരുന്ന ഹരിപ്പാട് സ്വദേശിയായ ആൺകുട്ടി

15.കുവൈറ്റിൽ നിന്നും 19/6 ന് കൊച്ചിയിൽ എത്തി തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി

16.മസ്കറ്റിൽ നിന്നും 30//6ന് കൊച്ചിയിൽ എത്തി അവിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 53വയസുള്ള തലവടി സ്വദേശി .

എല്ലാവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

ആകെ 183പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട് .

എറണാകുളത്ത് ചികിത്സയിൽ ഉണ്ടായിരുന്ന ഷാർജയിൽ നിന്നും എത്തിയ ചെട്ടികുളങ്ങര സ്വദേശി ഉൾപ്പെടെഇന്ന് 8പേർ രോഗമുക്തരായി. മഹാരാഷ്ട്രയിൽ നിന്നും എത്തിയ പട്ടണക്കാട് സ്വദേശി , ചെന്നൈയിൽ നിന്നും എത്തിയ ആലപ്പുഴ സ്വദേശിനികൾ , കാഞ്ചീപുരത്ത് നിന്നും എത്തിയ കഞ്ഞിക്കുഴി സ്വദേശി , ഡൽഹിയിൽ നിന്നും എത്തിയ നീലംപേരൂർ സ്വദേശിനി , കുവൈറ്റിൽ നിന്നും എത്തിയ കൃഷ്ണപുരം സ്വദേശി , ഡൽഹിയിൽ നിന്നും എത്തിയ മുളക്കുഴ സ്വദേശി എന്നിവരാണ് രോഗവിമുക്തരായത്. ആകെ 141പേർ രോഗമുക്തരായി.

FOLLOW US: pathram online

pathram desk 2:
Related Post
Leave a Comment