ആലപ്പുഴ കായംകുളം നഗരസഭയിലെ മുഴുവന്‍ വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. മാവേലിക്കരയിലെ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെയും മുഴുവന്‍ വാര്‍ഡുകളും, ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ 5, 13 വാര്‍ഡുകളും കണ്ടൈന്‍മെന്റ് സോണാണ്. കായംകുളത്ത് പച്ചക്കറി വ്യാപാരിക്കും തെക്കേക്കരയില്‍ മത്സ്യവില്പനക്കാരനും കോവിഡ് സ്ഥിരീകരിക്കുകയും കൂടുതല്‍ സമ്പര്‍ക്കം കണ്ടെത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് കലക്ടറുടെ നടപടി. കായംകുളത്ത് നിരീക്ഷണത്തിലുള്ള 17 പേരുടെ കോവിഡ് പരിശോധന ഫലം ഇന്ന് വൈകീട്ട് പുറത്തുവരും
അതേസമയം ഏറണാകുളത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്നും മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്. എറണാകുളം മാര്‍ക്കറ്റില്‍ കൂടുതല്‍ പരിശോധന നടത്തുമെന്നും സുനില്‍ കുമാര്‍ കൊച്ചിയില്‍ പറഞ്ഞു.
എറണാകുളം ജില്ലയില്‍ പന്ത്രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിക്കുകയും സമ്പര്‍ക്ക വ്യാപനം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത. മാര്‍ക്കറ്റിലെ മാത്രം ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 190 ആയി.
FOLLOW US: pathram online
Leave a Comment