കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വെള്ളിയാഴ്ച ലഡാക്കിലേക്കു പോകും. അതിർത്തിയിലെ സ്ഥിതിഗതികൾ പരിശോധിക്കാനാണ് അദ്ദേഹം ലഡാക്കിലെത്തുന്നത്. ഗൽവാൻ ഏറ്റുമുട്ടലിൽ പരുക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന സേനാംഗങ്ങളെയും സന്ദർശിക്കും. ഉന്നത സൈനിക വൃത്തങ്ങളുമായി ചർച്ച നടത്തും.
അതിനിടെ കിഴക്കൻ ലഡാക്കിനു പുറമേ അരുണാചൽ അതിർത്തിക്കു സമീപവും ചൈന സേനാ സന്നാഹം ശക്തമാക്കി. അതിർത്തിയോടു ചേർന്നുള്ള തവാങ്, വലോങ് എന്നിവിടങ്ങളിൽ ചൈന നടത്തുന്ന നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവയെ പ്രതിരോധിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സേനാ വൃത്തങ്ങൾ പറഞ്ഞു.
യഥാർഥ നിയന്ത്രണ രേഖയുടെ (എൽഎസി) കിഴക്കൻ സെക്ടർ എന്നറിയപ്പെടുന്ന ഇവിടെ സേനാതലത്തിൽ ഇന്ത്യയ്ക്കാണു കരുത്ത് കൂടുതൽ. ഇന്ത്യയുടെ സേനാ പോസ്റ്റുകളിൽ ഭൂരിഭാഗവും ഉയർന്ന പ്രദേശങ്ങളിലാണ്. സിക്കിം അതിർത്തിയിലുള്ള ദോക് ലായ്ക്കു സമീപവും ചൈന സൈനികവിന്യാസം ശക്തമാക്കുന്നുണ്ടെന്നാണു വിവരം.
Follow us on pathram online
Leave a Comment