കാസർഗോഡ് ജില്ലയില്‍ 10 പേര്‍ക്ക് കോവിഡ്; ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ..

ഇന്ന് (ജൂലൈ ഒന്ന് ) കാസർഗോഡ് ജില്ലയില്‍ പത്ത് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ആറ് പേര്‍ വിദേശത്തു നിന്നു വന്നവരും മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.

_വിദേശത്ത് നിന്ന് വന്നവര്‍_

ജൂണ്‍ 24 ന് ഖത്തറില്‍ നിന്നെത്തിയ 33 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 19 ന് ഒമാനില്‍ നിന്നെത്തിയ 27 വയസുള്ള മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് കുവൈത്തില്‍ നിന്നെത്തിയ 51 വയസുള്ള പളളിക്കര പഞ്ചായത്ത് സ്വദേശിനി, ജൂണ്‍ 24 ന് കുവൈത്തില്‍ നിന്നെത്തിയ 27 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി, ജൂണ്‍ 12 ന് കുവൈത്തില്‍ നിന്നെത്തിയ 35 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, ജൂണ്‍ 17 ന് ഷാര്‍ജയില്‍ നിന്നെത്തിയ 58 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും

_ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
_
ജൂണ്‍ 26 ന് മംഗലാപുരത്ത് നിന്നെത്തിയ 39 വയസുള്ള വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് യു പിയില്‍ നിന്ന് ട്രെയിനില്‍ വന്ന 30 വയസ്സുളള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 24 ന് മഹാരാഷ്ട്രയില്‍ നിന്ന് കാറില്‍ വന്ന 45 വയസുള്ള എന്‍മകജെ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും

_സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചയാള്‍
_
67 വയസുള്ള ചെമ്മനാട് സ്വദേശിക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.

*ജില്ലയില്‍ 16 പേര്‍ക്ക് കോവിഡ് നെഗറ്റീവായി*

പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രം, കാസര്‍കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 16 പേര്‍ക്ക് കോവിഡ് നെഗറ്റീവായി.

_കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍_

മഹാരാഷ്ട്രയില്‍ നിന്നെത്തി മെയ് 27 ന് രോഗം സ്ഥിരീകരിച്ച 56 കാസര്‍കോട് നഗരസഭ സ്വദേശി, ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ച 64 വയസുള്ള ഉദുമ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ച 40 വയസുള്ള പൈവളിഗെ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ച 33 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി, ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച 31 വയസുള്ള കാറഡുക്ക പഞ്ചായത്ത് സ്വദേശി, ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 37 വയസുള്ള മംഗല്‍പാടി പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും യു.എ.ഈ യില്‍ നിന്നെത്തി ജൂണ്‍ 14 ന് രോഗം സ്ഥിരീകരിച്ച 27 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും

_പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍_

മഹാരാഷ്ട്രയില്‍ നിന്നെത്തി ജൂണ്‍ നാലിന് രോഗം സ്ഥിരീകരിച്ച 42 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശി, ജൂണ്‍ അഞ്ച് ന് രോഗം സ്ഥിരീകരിച്ച 39 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി, ജൂണ്‍ ഏഴി ന് രോഗം സ്ഥിരീകരിച്ച 63 വയസുള്ള പുല്ലൂര്‍ പെരിയ പഞ്ചായത്ത് സ്വദേശി, 33 വയസുള്ള ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 11 ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള വലിയപമ്പ പഞ്ചായത്ത് സ്വദേശി, ജൂണ്‍ ആറി ന് രോഗം സ്ഥിരീകരിച്ച 47 വയസുള്ള പുത്തിഗെ പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കുവൈത്തില്‍ നിന്നെത്തി ജൂണ്‍ ഏഴിന് രോഗം സ്ഥിരീകരിച്ച 38 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശി, കുവൈത്തില്‍ നിന്നെത്തി ജൂണ്‍ 18 ന് രോഗം സ്ഥിരീകരിച്ച 36 വയസുള്ള പടന്ന പഞ്ചായത്ത് സ്വദേശി എന്നിവര്‍ക്കും കോവിഡ് നെഗറ്റീവായി

*ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7201 പേര്‍*

വീടുകളില്‍ 6783 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 418 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 7201 പേരാണ്. പുതിയതായി 541 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 376 പേരുടെ സാമ്പിളുകല്‍ പരിേശാധനയ്ക്ക് അയച്ചു. 578 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 269 പേര്‍ നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.

Follow us: pathram online

pathram desk 2:
Related Post
Leave a Comment