പാക്ക് ഭീകര സംഘടനകളുമായി ചര്‍ച്ച നടത്തി ചൈന: കാശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍, ചൈനയെ സഹായിക്കാന്‍ പാകിസ്താന്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ പുതിയ ചൈനയെ സഹായിക്കാന്‍ പാകിസ്താനും അവിടുത്തെ ഭീകര സംഘടനകളും കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ട്.

പാക് അധീന മേഖലയായ ഗില്‍ജിത് ബാള്‍ട്ടിസ്താനിലേക്ക് പാകിസ്താന്‍ കൂടുതല്‍ സൈനികരെ വിന്യസിച്ചുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ പാകിസ്താനിലെ അല്‍ ബാദര്‍ എന്ന ഭീകര സംഘടനയുമായി ചൈനീസ് സൈന്യം ചര്‍ച്ചകള്‍ നടത്തിയെന്നും കശ്മീരില്‍ ഭീകരാക്രമണം നടത്താന്‍ അവര്‍ പദ്ധതിയിടുന്നുവെന്നുമാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ഇന്ത്യയ്‌ക്കെതിരെ രണ്ടുരീതിയിലുള്ള പോര്‍മുഖം തുറക്കാനുള്ള അവസരമായി പാകിസ്താന്‍ ഇതിനെ കാണുകയാണ്. വിഷയത്തില്‍ ഇന്ത്യന്‍ സൈന്യവും രഹസ്യാന്വേഷണ വിഭാഗവും നിരവധി തവണ യോഗം ചേര്‍ന്ന് സാഹചര്യങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. ജമ്മു കശ്മീരില്‍ സുരക്ഷാ സേനയ്‌ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് പാകിസ്താന്റെ ശ്രമങ്ങളെന്നാണ് രഹസ്യാന്വേഷണ വൃത്തങ്ങള്‍ പറയുന്നത്. ആക്രമണ പദ്ധതിയുമായി 100 പാക് തീവ്രവാദികള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്.

സമീപപകാലത്ത് നടന്ന പല ഏറ്റുമുട്ടലുകളിലും അധികം കൊല്ലപ്പെടുന്നത് കശ്മീരില്‍ നിന്നുള്ള ഭീകരവാദികളാണ്. പാകിസ്താനില്‍ നിന്നുള്ള ഭീകരര്‍ വളരെ കുറച്ചുമാത്രമേ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടിട്ടുള്ളു.

പാക് ചാരസംഘടനയായ ഐഎസ്‌ഐയും ചൈനീസ് സൈന്യവും തമ്മില്‍ രഹസ്യ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെന്നാണ് വിവരം.ഇന്ത്യയുമായുള്ള നിയന്ത്രണരേഖയ്ക്ക് സമീപം കിഴക്കന്‍ ലഡാക്കിനടുത്തേക്ക് 20,000 സൈനികരെ പാകിസ്താന്‍ വിന്യസിക്കുന്നുണ്ടെന്നാണ് പുറത്തുവന്ന വിവരങ്ങള്‍. ലഡാക്കില്‍ ഇന്ത്യയുമായി സംഘര്‍ഷമുണ്ടായതിന് പിന്നാലെ ഏകദേശം ഇത്രത്തോളം സൈനികരെ ചൈന ലഡാക്ക് മേഖലയില്‍ വിന്യസിച്ചിരുന്നു

pathram:
Leave a Comment