സ്വർണക്കടത്ത് കെട്ടുകഥ; 20 ലേറെ യുവതികളെ കെണിയിൽ വീഴ്ത്തി; ഷംന യുടെ

കൊച്ചി: നടി ഷംന കാസിം ബ്ലാക്മെയിൽ കേസിന്റെ ആസൂത്രണം പ്രതികളായ ഹാരിസും റഫീഖും ചേർന്നെന്ന നിഗമനത്തിൽ പൊലീസ്. പെൺകുട്ടികളെ ചതിയിൽ വീഴ്ത്തിയ കേസിലും ഇവർതന്നെയാണ് ബുദ്ധികേന്ദ്രം. സ്വർണകടത്ത് കെട്ടുകഥ മാത്രം ആണെന്നും പൊലീസ് പറയുന്നു.

8 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. എല്ലാത്തിന്റെയും ആസൂത്രണം ഹെയർ സ്റ്റൈലിസ്റ്റ് ഹാരിസും ഷംനയ്ക്ക് വിവാഹാലോചനയുമായെത്തിയ റഫീഖും ചേർന്നാണ് എന്ന നിഗമനത്തിലാണ് പൊലീസ്. ഷംന കാസിമിന്റെ നമ്പർ പ്രതികൾക്ക് നൽകിയത് സിനിമ മേഖലയിലെ ഒരു വ്യക്തിയാണ്.

നടിയിൽ നിന്ന് പണം തട്ടൽ ആയിരുന്നു ഇവരുടെ ലക്ഷ്യം. പ്രതികൾ ഉണ്ടാക്കിയ കഥയാണ് സ്വർണക്കടത്ത് എന്നു പൊലീസ് സംശയിക്കുന്നു. 20ലേറെ യുവതികളെ പ്രതികൾ കെണിയിൽ വീഴ്ത്തി. യുവതികളിൽ നിന്ന് തട്ടിയെടുത്ത 8 പവൻ സ്വർണം കണ്ടെടുത്തു.

Follow us: pathram online

pathram desk 2:
Related Post
Leave a Comment