കോട്ടയം ജില്ലയില്‍ ഇന്ന് (ജൂണ്‍ 29) ലഭിച്ച 325 കോവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ജൂണ്‍ ഒന്നിനുശേഷം പുതിയതായി ആര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്യാത്ത ആദ്യ ദിവസമാണിത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന എട്ടു പേര്‍ കൂടി രോഗമുക്തരായി. ഇതോടെ ജില്ലയില്‍ രോഗം ഭേദമായവരുടെ ആകെ എണ്ണം 104 ആയി.
ജില്ലയില്‍നിന്നുള്ള 112 പേരാണ് രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.
ഇന്ന് രോഗമുക്തരായവര്‍
1. അബുദാബിയില്‍നിന്നെത്തി ജൂണ്‍ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശി(59).
2. ചെന്നൈയില്‍നിന്നെത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച മുണ്ടക്കയം സ്വദേശി(23).
3. മുംബൈയില്‍നിന്നെത്തി ജൂണ്‍ 14ന് രോഗം സ്ഥിരീകരിച്ച ടിവി പുരം സ്വദേശി(33).
4. സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച ഗര്‍ഭിണിയായ ആര്‍പ്പൂക്കര സ്വദേശിനി(28).
5. അബുദാബിയില്‍നിന്നെത്തി ജൂണ്‍ 15ന് രോഗം സ്ഥിരീകരിച്ച മാലം സ്വദേശി(55).
6. സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ ജൂണ്‍ 15ന് സ്ഥിരീകരിച്ച കോരുത്തോട് സ്വദേശി(61).
7. മുംബൈയില്‍നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശി(53).
8. സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച നീണ്ടൂര്‍ സ്വദേശി(33)
follow us: PATHRAM ONLINE
Leave a Comment