എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ടിന് പ്രഖ്യാപിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ ഫലം നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രഖ്യാപിക്കും. കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ഉള്‍പ്പെടെയുള്ള സൈറ്റുകളിലൂടെ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാനാകും. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാ ഫലവും നാളെ പ്രഖ്യാപിക്കും.

www.result.kite.kerala.gov.in എന്ന പ്രത്യേക വെബ് പോര്‍ട്ടല്‍ വഴിയും ‘സഫലം 2020’ എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാന്‍ കൈറ്റ്, സംവിധാനം ഒരുക്കിയിട്ടുണ്ട്.

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ ഫലം ജൂലൈ 10നകം പ്രഖ്യാപിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ അറിയിച്ചിരുന്നു. പരീക്ഷകള്‍ മാര്‍ച്ച് 10നു ആരംഭിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 19ന് നിര്‍ത്തിവച്ചു. പിന്നീട് മേയ് 26 മുതല്‍ 30വരെ നടത്തി.

pathram:
Related Post
Leave a Comment