ഭര്‍ത്താവ് ചിക്കന്‍ ബിരിയാണി വാങ്ങി നല്‍കിയില്ല; യുവതി തീ കൊളുത്തി മരിച്ചു

ചെന്നൈ: ചിക്കന്‍ ബിരിയാണി ലഭിക്കാത്തതിനെ തുടര്‍ന്നു യുവതി പെട്രോളൊഴിച്ചു തീ കൊളുത്തി മരിച്ചു. മഹാബലിപുരത്തു താമസിക്കുന്ന സൗമ്യ (28) യാണു ജീവനൊടുക്കിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വീടിനടുത്തു തുറന്ന പുതിയ ഭക്ഷണശാലയില്‍നിന്നു ബിരിയാണി വാങ്ങി നല്‍കാന്‍ ഭര്‍ത്താവ് മനോഹരനോടു (32) സൗമ്യ ആവശ്യപ്പെട്ടിരുന്നു.

പുതിയ കട തുറന്നതു പ്രമാണിച്ച് ഒന്നു വാങ്ങിയാല്‍ ഒന്നു സൗജന്യം എന്ന ഓഫര്‍ നല്‍കിയിരുന്നു. എന്നാല്‍ ബിരിയാണി തീര്‍ന്നതിനാല്‍ കുസ്‌കയുമായാണു മനോഹരന്‍ മടങ്ങിയെത്തിയത്. കുപിതയായ സൗമ്യ കുസ്‌ക കഴിക്കില്ലെന്നു വാശി പിടിച്ചതിനെത്തുടര്‍ന്നു അയല്‍ക്കാര്‍ക്കു നല്‍കി മനോഹരന്‍ ജോലിക്കു പോയി. ഈ സമയത്താണു സൗമ്യ പെട്രോളൊഴിച്ചു തീ കൊളുത്തിയത്. മഹാബലിപുരത്തെ ശില്‍പ നിര്‍മാണ യൂണിറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു ഇരുവരും

pathram:
Related Post
Leave a Comment