കോഴിക്കോട് സ്വദേശിയായ ഒരു യാത്രക്കാരിയുമായി ചാര്‍ട്ടേഡ് വിമാനം അബുദാബിയിലേക്കു പറന്നു

കരിപ്പൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് ഒരു യാത്രക്കാരിയുമായി ചാര്‍ട്ടേഡ് വിമാനം അബുദാബിയിലേക്കു പറന്നു. 15 പേര്‍ക്ക് യാത്ര ചെയ്യാവുന്ന കുഞ്ഞുവിമാനമാണ് യാത്രക്കാരിക്കുവേണ്ടി അബുദാബിയില്‍നിന്ന് കരിപ്പൂരിലെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് 11ന് എത്തി 11.37നു യാത്രക്കാരിയുമായി വിമാനം പറന്നു.

കോഴിക്കോട് സ്വദേശിയായ യാത്രക്കാരിയുടെ കുടുംബം അബുദാബിയിലാണ്. വിദേശ രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യുഎഇയില്‍ പ്രവേശന അനുമതിയുണ്ട്. എന്നാല്‍, ഇന്ത്യയില്‍നിന്ന് യാത്രാ വിമാനങ്ങളുടെ സര്‍വീസ് ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഇവരുടെ യാത്ര.

follow us pathramonline

pathram:
Related Post
Leave a Comment