കോഴിക്കോട് ജില്ലയില്‍ ഇന്ന് (28.06.2020) ആറു പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 248 ആയി.
പോസിറ്റീവായവരില്‍ അഞ്ചു പേര്‍ വിദേശത്ത് ( ഖത്തര്‍ – 2, സൗദി അറേബ്യ- 1, കുവൈറ്റ് -1 ബഹ്റൈന്‍ -1) നിന്നും,ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നവരാണ്.
പോസിറ്റീവ് കേസ് 243 :
ജൂണ്‍ 26നുള്ള സൗദിയ എയര്‍ലൈന്‍സ് വിമാനത്തില്‍ (SV 3892) സൗദിയില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 35 വയസ്സുള്ള നന്മിണ്ട സ്വദേശി.എയര്‍പോര്‍ട്ടിലെ മെഡിക്കല്‍ പരിശോധനയ്ക്കിടെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അന്ന് തന്നെ സ്രവപരിശോധന നടത്തുകയും ചെയ്തു. .ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.
പോസിറ്റീവ് കേസ് 244 :
ജൂണ്‍ 25നുള്ള ഗോ എയര്‍ വിമാനത്തില്‍ (G8 7159) ഖത്തറില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 53 വയസ്സുള്ള തുണേരി സ്വദേശി. വിമാനത്താവളത്തില്‍ നിന്ന് പ്രൈവറ്റ് ടാക്‌സിയില്‍ രാത്രി 10 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.ജൂണ്‍ 26ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അന്ന് തന്നെ സ്രവപരിശോധന നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.
പോസിറ്റീവ് കേസ് 245 :
ജൂണ്‍ 24നുള്ള ഗള്‍ഫ് എയര്‍ വിമാനത്തില്‍ (GF 7278) ബഹ്റൈനില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 32 വയസ്സുള്ള ബാലുശ്ശേരി സ്വദേശി.വിമാനത്താവളത്തില്‍ നിന്ന് പ്രൈവറ്റ് ടാക്‌സിയില്‍ ബാലുശ്ശേരിയുള്ള കോവിഡ് കെയര്‍ സെന്ററിലലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.ജൂണ്‍ 26ന് ആംബുലന്‍സില്‍ കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ എത്തി, രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അന്ന് തന്നെ സ്രവപരിശോധന നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.
പോസിറ്റീവ് കേസ് 246 :
ജൂണ്‍ 23നുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനത്തില്‍ (6E 9381) ഖത്തറില്‍ നിന്ന് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 31 വയസ്സുള്ള ചെറുവണ്ണൂര്‍ സ്വദേശി.വിമാനത്താവളത്തില്‍ നിന്ന് പ്രൈവറ്റ് ടാക്‌സിയില്‍ രാത്രി 8 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.ജൂണ്‍ 26ന് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.അന്ന് തന്നെ സ്രവപരിശോധന നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.
പോസിറ്റീവ് കേസ് 247 :
ജൂണ്‍ 18നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (IX 1374) ഖത്തറില്‍ നിന്ന് കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 7 വയസ്സുള്ള ആയഞ്ചേരി സ്വദേശിയായ പെണ്‍കുട്ടിയാണ്. വിമാനത്താവളത്തില്‍ നിന്ന് പ്രൈവറ്റ് ടാക്‌സിയില്‍ പുലര്‍ച്ചെ 4 മണിയോടെ വീട്ടിലെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. കുട്ടിയുടെ അമ്മക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വടകര ജില്ലാ ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തി.ഇന്ന് പോസറ്റീവ് ആണെന്നുള്ള ഫലം ലഭിച്ചതോടെ ആംബുലന്‍സില്‍ കോഴിക്കോട് IMCH ലേക്ക് മാറ്റി .ആരോഗ്യ നില തൃപ്തികരമാണ്.
പോസിറ്റീവ് കേസ് 248 :
ജൂണ്‍ 25-ാം തീയതി ബാംഗ്ലൂരില്‍ നിന്ന് ബസ്സില്‍ മറ്റു മുപ്പതുപേരോടൊപ്പം മാഹിയില്‍ എത്തിയ 42 വയസ്സുള്ള വളയം സ്വദേശിയാണ്. രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ ആംബുലന്‍സില്‍ തലശ്ശേരി ഗവണ്മെന്റ് ആശുപത്രിയില്‍ എത്തി ചികിത്സ തേടി. അടുത്ത ദിവസം സ്രവപരിശോധന നടത്തി.ഇന്ന് രോഗം സ്ഥിതീകരിച്ചു. ഇപ്പോള്‍ ആരോഗ്യ നില തൃപ്തികരമാണ്.
Leave a Comment