എല്ലാം ‘പബ്ലിസിറ്റി’ മാത്രം, പബ്ലിസിറ്റി കൊണ്ടുമാത്രം കാര്യമില്ല, പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതിയ്‌ക്കെതിരെ പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശില്‍ തൊഴിലവസരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത പദ്ധതി ‘പബ്ലിസിറ്റി’ മാത്രമാണെന്നു കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികള്‍ക്കിടയിലെ ആത്മഹത്യകള്‍ സര്‍ക്കാരിനു മുന്നില്‍ ചോദ്യചിഹ്നമായി നില്‍ക്കുമ്പോഴാണ് ഇത്തരം കാട്ടിക്കൂട്ടലെന്നും പ്രിയങ്ക പറഞ്ഞു

‘അടുത്തിടെ, ബുന്ദല്‍ഖണ്ഡിലെ കുടിയേറ്റ തൊഴിലാളികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങള്‍ നമുക്കു മുമ്പിലുണ്ട്. സാമ്പത്തിക പരിമിതിയും തൊഴിലില്ലായ്മയും മൂലം കാന്‍പുരില്‍ ദാരുണമായ ആത്മഹത്യാ സംഭവങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരമൊരു സാഹചര്യത്തില്‍ യുപി സര്‍ക്കാര്‍ എന്താണു മറയ്ക്കാന്‍ ശ്രമിക്കുന്നത്? പബ്ലിസിറ്റി കൊണ്ടുമാത്രം തൊഴില്‍ ലഭിക്കുമോ’ പ്രിയങ്ക ചോദിച്ചു.

ഗരീബ് കല്യാണ്‍ റോസ്ഗര്‍ അഭിയാന്റെ ഭാഗമായി മോദി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ആത്മ നിര്‍ഭര്‍ ഉത്തര്‍പ്രദേശ് റോസ്ഗര്‍ അഭിയാനില്‍ ആറു സംസ്ഥാനങ്ങളില്‍ നിന്നുള്ള 116 ജില്ലകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു ജോലി നഷ്ടപ്പെട്ടു സ്വന്തം സംസ്ഥാനങ്ങളിലേക്കു മടങ്ങിയ തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയാണു ലക്ഷ്യം. 30 ലക്ഷത്തിലധികം തൊഴിലാളികളാണ് ഉത്തര്‍പ്രദേശില്‍ മാത്രം മടങ്ങിയെത്തിയത്.

follow us pathramonline

pathram:
Leave a Comment