വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം ജൂലായ് ആദ്യം; കേരളത്തിലേക്ക് 94 വിമാനങ്ങള്‍

ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനുള്ള വന്ദേ ഭാരത് മിഷന്‍ നാലാം ഘട്ടം ജൂലായ് ആദ്യം തുടങ്ങും. കേരളത്തിലേക്ക് 94 വിമാനങ്ങളാണ് നാലാം ഘട്ടത്തില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജൂലായ് ഒന്ന് മുതല്‍ 15 വരെയുള്ള കാലയളവിലാണിത്. ബഹ്റൈന്‍, യുഎഇ, ഒമാന്‍, സിങ്കപ്പൂര്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

ഒമാനില്‍നിന്നും ബഹ്റൈനില്‍നിന്നും ഈ ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങളുണ്ട്. സൗദി അറേബ്യയില്‍നിന്ന് ഒരു വിമാനം പോലും ഇപ്പോള്‍ പ്രഖ്യാപിച്ച ഷെഡ്യൂളിലില്ല. കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഏറ്റവും പ്രയാസമുള്ള രാജ്യം കൂടിയാണ് സൗദി അറേബ്യ.

ചാര്‍ട്ടേഡ് വിമാനങ്ങളടക്കം വെള്ളിയാഴ്ച മുതല്‍ സംസ്ഥാനത്തേക്ക് ദിവസം 40-50 വിമാനങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. ജൂലായില്‍ ഈ എണ്ണം വര്‍ധിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി

follow us pathramonline

pathram:
Leave a Comment