കുടുംബവും ബന്ധങ്ങളും ഒരു ലഹരി ആണ്. ജീവിതത്തിൽ ആ ലഹരി ശരിക്കും അറിഞ്ഞവർ മറ്റു ലഹരിവസ്തുക്കൾ തേടി പോകില്ല…

കുടുംബ ബന്ധങ്ങളുടെയും സ്നേഹ ബന്ധങ്ങളുടെയും വില അറിയാത്തവരാണ് പലപ്പോഴും ലഹരിയ്ക്ക് കീഴ്പ്പെട്ടു പോകുന്നത്. എന്നാൽ ഈ കൊറോണയും ലോക്കഡോൺ ഉം മറ്റ് ചിലരുടെ ജീവിതത്തിൽ തിരിച്ചറിവ് കൊണ്ടു വന്നു. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഇന്ന് സമൂഹ മാദ്ധ്യമങ്ങളിൽ വെെറൽ ആയിക്കൊണ്ടിരിക്കുന്നത്.

പുളിഞ്ചി എന്റർടൈൻമെന്റിന്റെ ബാനറിൽ മീഡിയകേവ് പ്രൊഡക്ഷൻ നിർമ്മിച്ച് അനുരാജ് രാജ് രചനയും സംവിധാനവും നിർവഹിച്ച ‘ലഹരി’ എന്ന ഷോർട് മൂവി ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സനാഥ് ആണ്.
ബേബി രുദ്ര, അബ്ദുൾ കലാം, അനീഷ് എന്നിവർ അഭിനയിച്ചിരിക്കുന്നു.

Follow us pathram online

pathram desk 2:
Leave a Comment