പാലക്കാട്: അലനല്ലൂര്‍ ഭീമനാട് വടശ്ശേരിപ്പുറത്ത് മാനസിക പ്രശ്‌നമുള്ള മാതാവ് ഏഴ് വയസുള്ള മകനെ കുത്തി കൊന്നു. 9 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പുറത്തേക്കു വലിച്ചെറിഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് സംഭവം.
നാലകത്ത് വീട്ടില്‍ ഹംസയുടെ മകള്‍ ഹസ്‌നത്ത് (32) ആണ് തന്റെ മകന്‍ ഇര്‍ഫാന്‍(7)നെ കൊലപ്പെടുത്തിയത്. ആലുവ സ്വദേശി സക്കീര്‍ ഹുസൈനാണ് ഭര്‍ത്താവ്. സംഭവം നടക്കുമ്പോള്‍ മാതാവും രണ്ട് കുട്ടികളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രാവിലെ പുറത്തു നിന്നും ചെറിയ കുട്ടിയുടെ കരച്ചില്‍കേട്ട് എത്തിയ നാട്ടുകാര്‍ എത്തിയതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്.
follow us: PATHRAM ONLINE
Leave a Comment