ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമച്ചവര്‍ വേറെയും തട്ടിപ്പ് നടത്തിയതായി പൊലീസ്

കൊച്ചി : ചലച്ചിത്ര താരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമച്ചവര്‍ വേറെയും തട്ടിപ്പ് നടത്തിയതായി പൊലീസ്. ആലപ്പുഴ സ്വദേശിയായ മോഡലും എറണാകുളം കടവന്ത്രയില്‍ താമസമാക്കിയ സീരിയല്‍ നടിയുമാണ് ഇവരുടെ തട്ടിപ്പിന് ഇരയായവര്‍. സിനിമയില്‍ അവസരം നല്‍കാമെന്നു പറഞ്ഞ് പണവും ആഭരണങ്ങളും തട്ടിയെന്നാണ് വിവരം. ഇരുവരും മരട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രാഥമിക അന്വേഷണത്തിനു ശേഷം നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

വിവാഹാലോചനയുമായി എത്തിയവര്‍ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന് നടി ഷംന കാസിം ഇന്നലെ വെളിപ്പെടുത്തിയിരുന്നു. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവര്‍ കുടുംബവുമായി അടുത്തുകൂടി പണം തട്ടാന്‍ ശ്രമിക്കുകയായിരുന്നെന്നാണ് ഷംന വ്യക്തമാക്കിയത്. ഷംനയുടെ അമ്മയുടെ പരാതിയിന്മേലാണ് മരട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്.

pathram:
Related Post
Leave a Comment