എറണാകുളം ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 8 പേരുടെ വിശദ വിവരങ്ങൾ

എറണാകുളം ജില്ലയിൽ ഇന്ന് 8 പേർക്ക് രോഗം സ്ഥിരീകരിച്ചു.
• ജൂൺ 12 ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിനിക്കും, ഇവരുടെ അടുത്ത ബന്ധുവായ 44 വയസ്സുകാരനും, ജൂൺ 19 ന് ഹൈദരാബാദ്-കൊച്ചി വിമാനത്തിലെത്തിയ 56 വയസ്സുള്ള ഐക്കാരനാട് സ്വദേശിനിക്കും, അതേ വിമാനത്തിലെത്തിയ ഇവരുടെ ബന്ധുവായ 4 വയസ്സുള്ള കുട്ടിക്കും, ജൂൺ 13 ന് ചെന്നൈ കൊച്ചി വിമാനത്തിലെത്തിയ 23 വയസ്സുള്ള കൊച്ചി സ്വദേശിക്കും, ജൂൺ 18 ന് ഡൽഹി – കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള മൂവാറ്റുപുഴ സ്വദേശിക്കും, ജൂൺ 18 ന് ഡൽഹി കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള കളമശ്ശേരി സ്വദേശിക്കും, ജൂൺ 19 ന് മസ്കറ്റ് -കണ്ണൂർ വിമാനത്തിലെത്തിയ 54 വയസ്സുള്ള കോതമംഗലം സ്വദേശിക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.

• ഇന്നലെ (23/6/20) രോഗം സ്ഥിരീകരിച്ച മലയാറ്റൂർ സ്വദേശിയുടെയും, ഇദ്ദേഹത്തിൻ്റെ ഭാര്യയായ ചൊവ്വര പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകയുടെയുടെയും സമ്പർക്കപ്പട്ടിക തയ്യാറാക്കികൊണ്ടിരിക്കുന്നു.ആരോഗ്യകേന്ദ്രത്തിൽ കുത്തിവെയ്പിന് വന്നിട്ടുള്ള 72 കുട്ടികളെയും, ഈ കുട്ടികളുടെ 72 രക്ഷിതാക്കളേയും, ആരോഗ്യകേന്ദ്രത്തിലെ 21 പേരേയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.കൂടാതെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ ഭർത്താവിന്റെ സമ്പർക്കപ്പട്ടികയിൽ ഇതേവരെ 49 പേരെ ചേർത്തിട്ടുണ്ട്. ആരോഗ്യകേന്ദ്രം അണുവിമുക്തമാക്കുകയും , നിരീക്ഷണത്തിലാക്കിയിട്ടുള്ളവരുടെ സ്രവപരിശോധന പുരോഗമിക്കുകയുമാണ്.ഈ പശ്ചാത്തലത്തിൽ ശ്രീ മൂലനഗരം പഞ്ചായത്തിലെ 1, 7, 9, 10 , 11, 12 എന്നീ വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്.
മലയാറ്റൂർ നീലീശ്വരം പഞ്ചായത്തിലെ വാർഡ് 15 ഉം കണ്ടയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചു

• ഇന്ന് 4 പേർ രോഗമുക്തി നേടി. മെയ് 26 ന് രോഗം സ്ഥിരീകരിച്ച് ഐ എൻ എച്ച് എസ് സജ്ജീവനിയിൽ ചികിത്സയിലുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശിയായ നാവികൻ, ജൂൺ 13ന് രോഗം സ്ഥിരീകരിച്ച 28 വയസുള്ള പശ്ചിമ ബംഗാൾ സ്വദേശി, ജൂൺ 16ന് രോഗം സ്ഥിരീകരിച്ച 35 വയസുള്ള കുന്നുകര സ്വദേശി, ജൂൺ 18ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുള്ള ബീഹാർ സ്വദേശി എന്നിവർ ഇന്ന് രോഗമുക്തി നേടി.

• ഇന്ന് 813 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 791 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 12963 ആണ്. ഇതിൽ 11154 പേർ വീടുകളിലും, 420 പേർ കോവിഡ് കെയർ സെന്ററുകളിലും 1389 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 28 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 21
 പറവൂർ താലൂക്ക് ആശുപത്രി – I
 സ്വകാര്യ ആശുപത്രികൾ – 6

വിവിധ ആശുപ്രതികളിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന 20 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
 കളമശ്ശേരി മെഡിക്കൽ കോളേജ്- 8
 അങ്കമാലി അഡ്ലക്സ്- 3
• മൂവാറ്റുപുഴ ജനറൽ ആശുപത്രി – 1
 സ്വകാര്യ ആശുപത്രികൾ- 8

ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 188 ആണ്.
 കളമശ്ശേരി മെഡിക്കൽ കോളേജ് – 65
 പറവൂർ താലൂക്ക് ആശുപത്രി- 2
 കരുവേലിപ്പടി താലൂക്ക് ആശുപത്രി-1
 അങ്കമാലി അഡ്ലക്സ്- 83
 ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 3
 സ്വകാര്യ ആശുപത്രികൾ – 34

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 139 ആണ്. കളമശ്ശേരി മെഡിക്കൽ കോളേജിലും അങ്കമാലി അഡല്ക്സിലുമായി 135 ഐ.എൻ.എച്ച്.എസ് സഞ്ജീവനിയിൽ 3 പേരും, സ്വകാര്യ ആശുപത്രിയിൽ ഒരാളും ചികിത്സയിലുണ്ട്.

• ഇന്ന് ജില്ലയിൽ നിന്നും 162 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 175 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ 8 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 284 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ ഐ സി ടി സി കൗൺസിലേഴ്സിനും, ഐ സി ഡി എസ് കൗൺസിലേഴ്സിനും, ജില്ലാ മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കുമായി ടെലി കൗൺസിലിങ് , കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ചും പരിശീലനം നടത്തി
• ഇന്ന് 562 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 190 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 6078 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• ഐ.എം.എ ഹൗസിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 381 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു. കൂടാതെ ഇന്ന് ജില്ലയിലെ പ്രധാന മാർക്കറ്റുകളിൽ എത്തിയ 74 ചരക്കു ലോറികളിലെ 86 ഡ്രൈവർമാരുടെയും ക്ളീനർമാരുടെയും വിവരങ്ങൾ ശേഖരിച്ചു. ഇതിൽ 43 പേരെ ഫോൺ വഴി ബന്ധപ്പെട്ട് വിവരങ്ങൾ ശേഖരിച്ചു. ആരിലും രോഗലക്ഷണങ്ങൾ ഇല്ല.

pathram desk 2:
Related Post
Leave a Comment