നഗ്‌നശരീരം മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കി; രഹ്ന ഫാത്തിമയ്‌ക്കെതിരെ ജാമ്യമില്ലാവകുപ്പു പ്രകാരം കേസ്

തിരുവല്ല: നഗ്‌നശരീരം പ്രായപൂര്‍ത്തിയാകാത്ത മക്കള്‍ക്ക് ചിത്രം വരയ്ക്കാനായി വിട്ടുനല്‍കുകയും ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതിന് രഹ്ന ഫാത്തിമയ്‌ക്കെതിരെ തിരുവല്ല പൊലീസ് കേസെടുത്തു. ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.വി.അരുണ്‍പ്രകാശ് നല്‍കിയ പരാതിയിലാണ് ജാമ്യമില്ലാവകുപ്പു പ്രകാരം കേസെടുത്തിരിക്കുന്നത്.

രഹ്ന ഫാത്തിമയുടെ യൂട്യൂബ് ചാനലിലൂടെയാണ് നഗ്നശരീരത്തില്‍ ചിത്രം വരയ്ക്കുന്ന വീഡിയോ പുറത്തുവിട്ടത്. കുട്ടികളെ വീഡിയോയില്‍ ഉപയോഗിച്ചതിനെതിരെയാണ് വിമര്‍ശനം ശക്തമായിരിക്കുന്നത്. രഹ്നയ്‌ക്കെതിരെ പോക്‌സോ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

follow us: pathram online

pathram:
Related Post
Leave a Comment