ഇന്ന് ഏറ്റവും കൂടുതല്‍ രോഗ ബാധിതര്‍ പാലക്കാടും പത്തനംതിട്ടയിലും; രണ്ടാമത് ആലപ്പുഴ

ഇന്ന് (june 23) സംസ്ഥാനത്ത് 141 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ 138 ആയിരുന്നു. കഴിഞ്ഞ അഞ്ചു ദിവസമായി നൂറില്‍ കൂടുതലാണ് രോഗികള്‍. ഇന്ന് ഒരാള്‍ മരിച്ചു. കൊല്ലം മയ്യനാട് സ്വദേശി വസന്തകുമാറാണ് മരിച്ചത്. സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുകയാണ്. ഇതോടൊപ്പം രോഗലക്ഷണം ഇല്ലാതെ രോഗബാധിതരാകുന്ന കേസുമുണ്ട്. ഉറവിടം കണ്ടെത്താനാാവാത്ത കേസുകളുമുണ്ട്. 60 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചതില്‍ 71 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 51, സംമ്പര്‍ക്കം വഴി 9 പേര്‍. ആരോഗ്യപ്രവര്‍ത്തകര്‍ ഒന്ന്.

പോസിറ്റീവ് ആയവര്‍, ജില്ല തിരിച്ച്

മലപ്പുറം 11

കോഴിക്കോട് 6

പാലക്കാട് 27

കണ്ണൂര്‍ 6

എറണാകുളം 13

തൃശൂര്‍ 16

പത്തനംതിട്ട 27

കോട്ടയം 8

കൊല്ലം 4

വയനാട് 2

തിരുവനന്തപുരം 4

ആലപ്പുഴ 19

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവരില്‍ ഡല്‍ഹി 14, തമിഴ്‌നാട് 11, മഹാരാഷ്ട്ര 9, ബംഗാള്‍ , ഉത്തര്‍പ്രദേശ്, കര്‍ണാടക, ഹരിയാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളില്‍ രണ്ടു വീതം, മധ്യപ്രദേശ്, മേഘാലയ ഒന്നു വീതം എന്നിങ്ങനെയാണു രോഗികളുടെ എണ്ണം. 4473 സാംപിളുകള്‍ ഇന്ന് പരിശോധിച്ചു. ഇതുവരെ 3351 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

നെഗറ്റീവ് ആയവര്‍, ജില്ല തിരിച്ച്

മലപ്പുറം 15

കണ്ണൂര്‍ 1

എറണാകുളം 6

തൃശൂര്‍ 10

പത്തനംതിട്ട 6

കോട്ടയം 12

കൊല്ലം 4

വയനാട് 3

തിരുവനന്തപുരം 3

follow us: PATHRAM ONLINE

pathram:
Leave a Comment