മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് രണ്ടാഴ്ച ക്വാറന്റീന്‍

തൃശൂര്‍: മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് രണ്ടാഴ്ച ക്വാറന്റീന്‍. 15ന് തൃശൂരില്‍ മന്ത്രി പങ്കെടുത്ത യോഗത്തില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണു തീരുമാനം.

തൃശൂര്‍ മേയറും ഡപ്യൂട്ടി മേയറും 5 സ്ഥിരംസമിതി അധ്യക്ഷരും ക്വാറന്റീനില്‍ പോകണം. മന്ത്രിയടക്കം 18 പേരും ഈമാസം 28 വരെ ക്വാറന്റീനില്‍ കഴിയണമെന്ന് മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശിച്ചു. മന്ത്രിയുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment