വൈദികന്റെ മരണം: പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്…

കോട്ടയം അയർക്കുന്നത്ത് കാണാതായ പുന്നത്തുറ സെന്റ് തോമസ് ചർച്ച് (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ. ജോർജ് എട്ടുപറയിൽ മുങ്ങിമരിച്ചതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഫാ.ജോർജ് എട്ടുപറയിലിന്റെ ശരീരത്തിൽ അസ്വാഭാവിക പരുക്കുകളില്ല. തലയിലും കയ്യിലും ചെറിയ പരുക്കുകളുണ്ട്. ഇതു വീഴ്ചയിൽ ഉണ്ടായതാകാമെന്നാണു നിഗമനം.

പള്ളിയിൽ അടുത്തിടെ തീപിടിത്തമുണ്ടായി ചില രേഖകൾ കത്തിനശിക്കുകയും നാലുപേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് വൈദികൻ മാനസിക സമ്മർദത്തിലായിരുന്നതായി ചങ്ങനാശേരി അതിരൂപത അറിയിച്ചിരുന്നു. കൂടാതെ ഇടവകയിൽനിന്ന് വൈദികൻ സ്ഥലംമാറ്റത്തിന് അഭ്യർഥിച്ചിരുന്നതായും സൂചനയുണ്ട്. ഞായറാഴ്ച ബിഷപ്പിനെ കാണാനായി സമയം കിട്ടിയിരുന്നെങ്കിലും എത്തിയിരുന്നില്ല.

ഞായറാഴ്ച വൈകിട്ടോടെയാണ് പള്ളിയിൽനിന്ന് വൈദികനെ കാണാതായത്. വികാരിയുടെ മുറിയുടെ വാതിൽ ചാരിയിട്ട നിലയിലായിരുന്നു. മൊബൈൽ ഫോൺ നിശബ്ദമാക്കി വച്ച നിലയിൽ കണ്ടെത്തിയിരുന്നു. പള്ളിയിലെ സിസിടിവി ക്യാമറകളും ഓഫ് ചെയ്ത നിലയിലാണ്. ഇന്നലെ ഉച്ചയോടെ പള്ളിയിൽ വികാരിയെ കണ്ടവരുണ്ട്. അതേസമയം, സിസിടിവി വൈദികൻ സ്വയം ഓഫ് ചെയ്തതാണെന്നാണു വിവരം.

FOLLOW US: pathram onine

pathram:
Related Post
Leave a Comment