കോട്ടയം: പള്ളി വികാരിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അയര്‍ക്കുന്നം പുന്നത്തുറ സെന്റ് തോമസ് പള്ളി വികാരി ഫാ. ജോര്‍ജ് എട്ടുപറയിലിനെ (55)യാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് മുതല്‍ ഇദ്ദേഹത്തെ കാണ്‍മാനില്ലെന്ന് പരാതിയുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പോലീസ് നടത്തിയ തെരച്ചിലിലാണ് പള്ളി വളപ്പിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ചങ്ങനാശേരി അതിരുപതയുടെ കീഴിലുള്ളതാണ് പുന്നത്തുറ പള്ളി. എടത്വ സ്വദേശിയാണ് മരിച്ച വൈദികന്‍.
മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടത്താനുള്ള ശ്രമത്തിലാണ് പോലീസ്. വിദേശത്തായിരുന്ന ഇദ്ദേഹം അടുത്തകാലത്ത് തിരിച്ചെത്തിയാണ് പുന്നത്തുറ പള്ളിയില്‍ ചുമതലയേല്‍ക്കുന്നത്. മുറി തുറന്നിട്ട നിലയിലായിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സിസിടിവിയും ഓഫ് ചെയ്തുവച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് തന്നെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അസ്വഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
FOLLOW US: pathram online
Leave a Comment