ഇന്ത്യ കൈവിട്ട കോകോ ദ്വീപില്‍ ചൈനയുടെ വ്യോമനിരീക്ഷണ കേന്ദ്രം

ന്യൂഡല്‍ഹി : ഇന്ത്യയും – ചൈനയും തമ്മിലുള്ള സൈനികശക്തി താരതമ്യപ്പെടുത്തുമ്പോള്‍ ചൈന അല്‍പം പിന്നില്‍ നില്‍ക്കുന്നത് നാവികസേനയുടെ കാര്യത്തിലാണ്. എന്നാല്‍ അതു മറികടക്കാനായി 5 രാജ്യങ്ങളില്‍ അവര്‍ തുറമുഖങ്ങള്‍ വാടകയ്ക്ക് എടുക്കുകയും വികസിപ്പിക്കുകയുമാണ്. ഒപ്പം മ്യാന്‍മറില്‍ നിന്ന് വാങ്ങിയ കോകോ ദ്വീപുകളില്‍ വലിയൊരു വിമാനത്താവളം പണിയുകയും വ്യോമനിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയും ചെയ്തു.

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിനും മലാക്ക കടലിടുക്കിനും സമീപം സ്ഥിതി ചെയ്യുന്ന കോകോ ദ്വീപുകളിലെ ഈ പുതിയ താവളം ചൈനയ്ക്കു യുദ്ധതന്ത്രപരമായി 2 കാര്യങ്ങളില്‍ മുന്‍തൂക്കം നല്‍കുന്നു. 1 ഇവിടെനിന്നു നിരീക്ഷിച്ചാല്‍ ആന്‍ഡമാനില്‍ ഇന്ത്യയുടെ വ്യോമ, നാവികതാവളങ്ങളിലെ നീക്കങ്ങള്‍ മനസ്സിലാക്കാം. 2ചൈനയുടെ എണ്ണ 90 ശതമാനവും കൊണ്ടുവരുന്നതു മലാക്ക കടലിടുക്കിലൂടെയാണ്. അവിടെ കപ്പലുകളുടെ നീക്കവും നിരീക്ഷിക്കാം.

ബ്രിട്ടിഷുകാര്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹം ഇന്ത്യയ്ക്കു കൈമാറിയപ്പോള്‍ കോകോ ദ്വീപുകളെ സ്വന്തമായി നിലനിര്‍ത്താന്‍ ആഗ്രഹിച്ചതാണ്. അന്ന് ഇന്ത്യ ഈ ദ്വീപുകള്‍ക്ക് അവകാശവാദം ഉന്നയിച്ചില്ല. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കരുതി ബ്രിട്ടിഷുകാര്‍ ഇവ വേണ്ടെന്നു വച്ചു. മ്യാന്‍മറിനു കൈമാറുകയും ചെയ്തു.

1992 വരെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കടന്നിരുന്ന ദ്വീപുകള്‍ ചൈന പാട്ടത്തിന് എടുത്തതാണെന്നും അതല്ല വിലയ്ക്കു വാങ്ങിയതാണെന്നും രണ്ടു പക്ഷമുണ്ട്.

ഇവിടെ 50 മീറ്റര്‍ ഉയരമുള്ള നിരീക്ഷണ നിലയവും 1000 മീറ്ററുള്ള റണ്‍വേയും 1994ല്‍ ചൈന പണിഞ്ഞു. എന്നാല്‍ കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ റണ്‍വേയുടെ നീളം 2500 മീറ്ററാക്കിയതോടെ വലിയ യുദ്ധവിമാനങ്ങള്‍ക്കും ഇറങ്ങാം. വ്യോമനിരീക്ഷണ ടവര്‍ ഉയര്‍ത്തി. റഡാര്‍ സംവിധാനം ഉള്‍പ്പെടെയുണ്ട്. ആന്‍ഡമാനില്‍ ഇന്ത്യയുടെ താവളത്തില്‍നിന്ന് മിസൈല്‍ വിക്ഷേപിച്ചാല്‍ ആ നിമിഷം അതു ചൈനയ്ക്കു മനസ്സിലാക്കാം. ഗ്രേറ്റ് കോകോ ദ്വീപുകളിലാണു വിമാനത്താവളം. ലിറ്റില്‍ കോകോ ദ്വീപിലാണു വ്യോമ ടവര്‍.

ശ്രീലങ്കയിലെ ഹമ്പന്തോഡ തുറമുഖം 99 വര്‍ഷത്തേക്ക് ചൈന എടുത്തിരിക്കയാണ്. പാക്കിസ്ഥാനിലെ ഗ്വാദാര്‍ തുറമുഖം ചൈനയാണു വികസിപ്പിക്കുന്നത്. ബംഗ്ലദേശിലെ ചിറ്റഗോങ്, മ്യാന്‍മറിലെ ക്യാവൂപ്യാവ് എന്നീ തുറമുഖങ്ങളും ചൈനയാണു കൈകാര്യം ചെയ്യുന്നത്. മാലി ദ്വീപിലെ ഫൈദൂ ഫിനോദൂ ദ്വീപ് ചൈന പാട്ടത്തിനെടുത്ത് തുറമുഖവും വിമാനത്താവളവും പണിഞ്ഞു കഴിഞ്ഞു.

അതേസമയം ആന്‍ഡമാനില്‍ ഇന്ത്യയ്ക്ക് താവളം ഉണ്ട്. ആന്‍ഡമാനില്‍ ഇന്ത്യയുടെ നാവിക വ്യോമ താവളങ്ങളും വികസിപ്പിച്ചു കഴിഞ്ഞു. 3000 മീറ്റര്‍ റണ്‍വേയാണ് ഇവിടെയുള്ളത്. മുങ്ങിക്കപ്പലുകള്‍ അടക്കം നങ്കൂരമിടാനുള്ള സൗകര്യവുമുണ്ട്.

കൊച്ചി: തുടര്‍ച്ചയായ 16ാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 56 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 80 കടന്നു. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 79.74 രൂപയും ഡീസലിന് 74.64 രൂപയുമാണ്.

വിലവര്‍ധന ആരംഭിച്ച 16 ദിവസംകൊണ്ട് പെട്രോളിന് വര്‍ധിച്ചത് 8.35 രൂപയാണ്. ഡീസലിന് 8.99 രൂപയും വര്‍ധിച്ചു. ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച ജൂണ്‍ ഏഴാം തീയതി മുതലാണ് വില വര്‍ധിച്ചുതുടങ്ങിയത്.

FOLLOW US: pathram online

pathram:
Related Post
Leave a Comment