മലപ്പുറം ജില്ലയില്‍ 10 പേര്‍ക്ക് കൂടി ഇന്ന് (ജൂണ്‍ 21) കോവിഡ് 19 സ്ഥിരീകരിച്ചു. ഇവരില്‍ രണ്ട് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും എട്ട് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. . ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരെല്ലാം ജില്ലയിലെ കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവർ
1.പുന്നത്തല വെട്ടിച്ചിറ സ്വദേശി 27 വയസ്സ് – ഹരിയാനയിൽ നിന്നും ഡൽഹി – കൊച്ചി വിമാനത്തിൽ ജൂൺ നാലിന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
2. വെള്ളിലക്കാട് തിരൂരങ്ങാടി സ്വദേശി 58 വയസ്സ് – ജിദ്ദ – കോഴിക്കോട് വിമാനത്തിൽ ജൂൺ മൂന്നിന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
3. പെരുമണ്ണ – ക്ലാരി സ്വദേശി 56 വയസ്സ് – കുവൈറ്റ് – കോഴിക്കോട് വിമാനത്തിൽ മെയ് 29ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
4. തറയിൽ – തെന്നല സ്വദേശി 55 വയസ്സ് – റാസൽഖൈമ – കോഴിക്കോട് വിമാനത്തിൽ ജൂൺ അഞ്ചിന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
5. കൊളപ്പുറം എ ആർ നഗർ സ്വദേശി 44 വയസ്സ് – ജിദ്ദ – കരിപ്പൂർ വിമാനത്തിൽ ജൂൺ രണ്ടിന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
6. വെന്നിയൂർ- തിരൂരങ്ങാടി സ്വദേശി 44 വയസ്സ് – അബുദാബി- കരിപ്പൂർ വിമാനത്തിൽ ജൂൺ മൂന്നിന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.
7. കുണ്ടൂർ തെയ്യാലിങ്കൽ സ്വദേശി നാലര വയസ്സുകാരൻ – ജിദ്ദ – കരിപ്പൂർ വിമാനത്തിൽ മെയ് 30 ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
8. കഴുത്തല്ലൂർ കുറ്റിപ്പുറം സ്വദേശി 31 വയസ്സ് – ഊട്ടിയിൽ നിന്നും ജൂൺ ഒന്നിന് വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്ന ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
9. മൂത്തേടം – കുറ്റിക്കാട് സ്വദേശിനി 64 വയസ് – കുവൈറ്റ് കരിപ്പൂർ വിമാനത്തിൽ ജൂൺ15 ന് നാട്ടിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
10. മാനത്തുമംഗലം പെരിന്തൽമണ്ണ സ്വദേശി 59 വയസ്സ് – റിയാദ് കോഴിക്കോട് വിമാനത്തിൽ ജൂൺ 6 ന് നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇയാളെ ആശുപത്രിയിലേക്ക് മാറ്റി
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ 30 പേര്‍ കൂടി രോഗമുക്തരായി
കോവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ചികിത്സയിലായിരുന്ന 30 പേര്‍ കൂടി ഇന്ന് (ജൂണ്‍ 21) രോഗമുക്തരായി.
എടപ്പാള്‍ പോത്തന്നൂര്‍ സ്വദേശി 49 വയസുകാരന്‍, എടപ്പാള്‍ വട്ടംകുളം കുറ്റിപ്പാല സ്വദേശി 52 വയസുകാരന്‍, പരപ്പനങ്ങാടി അയ്യപ്പന്‍കാവ് സ്വദേശി 34 വയസുകാരന്‍, വള്ളിക്കുന്ന് ആലിന്‍ചുവട് സ്വദേശി 35 വയസുകാരന്‍, പരപ്പനങ്ങാടി സ്വദേശിനി 60 വയസുകാരി, കുറ്റിപ്പുറം നടുവട്ടം രാങ്ങാട്ടൂര്‍ സ്വദേശി 23 വയസുകാരന്‍, ആലങ്കോട് ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 52 വയസുകാരന്‍, മൂത്തേടം നമ്പൂരിപ്പൊട്ടി സ്വദേശി 70 വയസുകാരന്‍, പെരിന്തല്‍മണ്ണ പുഴക്കാട്ടിരി സ്വദേശി 57 വയസുകാരന്‍, പൊന്മുണ്ടം സ്വദേശി 61 വയസുകാരന്‍, തിരൂര്‍ നിറമരുതൂര്‍ സ്വദേശി 44 വയസുകാരന്‍, ചങ്ങരംകുളം കോക്കൂര്‍ സ്വദേശി 30 വയസുകാരന്‍, പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി 22 വയസുകാരന്‍, മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് സ്വദേശി 50 വയസുകാരന്‍, കോട്ടക്കല്‍ ഇന്ത്യനൂര്‍ സ്വദേശിനി 56 വയസുകാരി,
തിരൂര്‍ തലക്കാട് പുല്ലൂര്‍ സ്വദേശി 30 വയസുകാരന്‍, വളാഞ്ചേരി കാവുമ്പുറത്ത് താമസിക്കുന്ന 36 വയസുകാരന്‍, തിരൂര്‍ കരുവള്ളി സ്വദേശി 39 വയസുകാരന്‍, പെരുമണ്ണ ക്ലാരി സ്വദേശി 45 വയസുകാരന്‍, എടക്കര മുണ്ടേരി സ്വദേശിനി 27 വയസുകാരി, വളവന്നൂര്‍ ചാലി ബസാര്‍ സ്വദേശി 35 വയസുകാരന്‍, പെരുമണ്ണ ക്ലാരി അടര്‍ശേരി സ്വദേശിനി 26 വയസുകാരി, തിരുനാവായ അനന്താവൂര്‍ സ്വദേശിനി 29 വയസുകാരി, വള്ളിക്കുന്ന് കടലുണ്ടിനഗരം സ്വദേശിനി 29 വയസുകാരി,
പൊന്മുണ്ടം വൈലത്തൂര്‍ സ്വദേശി 24 വയസുകാരന്‍, മങ്കട കൂട്ടില്‍ സ്വദേശി 22 വയസുകാരന്‍, ആതവനാട് വെട്ടിച്ചിറ കരിപ്പോള്‍ സ്വദേശിനിയായ രണ്ട് വയസുകാരി, മങ്കട കടന്നമണ്ണ സ്വദേശി 32 വയസുകാരന്‍, പത്തനംതിട്ട അടൂര്‍ സ്വദേശിയായ 31 വയസുകാരന്‍, തൃശൂര്‍ ചാരൂര്‍ ചിറക്കല്‍ സ്വദേശി 38 വയസുകാരന്‍ എന്നിവര്‍ക്കാണ് രോഗം ഭേദമായത്.
follow us: PATHRAM ONLINE
Leave a Comment