തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തിറക്കി

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച R-136 ( ഓട്ടോ ഡ്രൈവര്‍) റൂട്ട് മാപ്പ് സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ് പുറത്തിറക്കി. KL-01 BJ 4836 എന്ന ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തവര്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം.

( ഓട്ടോ ഡ്രൈവര്‍) റൂട്ട് മാപ്പ് സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്. ഇതു സംബന്ധിച്ചു കൂടുതലായി എന്തെങ്കിലും അറിയിക്കുവാന്‍ ഉണ്ടെങ്കില്‍ ചുവടെ ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പറുകളില്‍ അടിയന്തിരമായി ബന്ധപ്പെടേണ്ടതാണ്.

അതേസമയം ഉറവിടം കണ്ടെത്താന്‍ കഴിയാത്ത രോഗികളുടെ എണ്ണം കൂടുന്നതിനാല്‍ തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു. മണക്കാട് രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ രോഗ ഉറവിടം അറിയില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രോഗിയുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കുക ദുഷ്‌കരമെന്നും അദ്ദേഹം പറഞ്ഞു. രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുടെ റൂട്ട് മാപ്പ് പുറത്തിറക്കിയിട്ടുണ്ട്.

രോഗവ്യാപനം തടയാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നാളെ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിക്കും. എംഎല്‍എമാരുടെ യോഗവും വിളിക്കും. രോഗം കൈവിട്ടുപോകാതിരിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

follow us pathramonline LATEST NEWS

pathram:
Related Post
Leave a Comment