മുല്ലപ്പള്ളിയ്ക്ക് മറുപടിയായി ‘ദ് ഗാര്‍ഡിയനില്‍’ പത്രത്തിലെ മാധ്യമപ്രവര്‍ത്തക

തിരുവനന്തപുരം: മുല്ലപ്പള്ളിയ്ക്ക് മറുപടിയായി ‘ദ് ഗാര്‍ഡിയനില്‍’ പത്രത്തിലെ മാധ്യമപ്രവര്‍ത്തക. ആരോഗ്യമന്ത്രി കെ.കെ.ശൈലജയെക്കുറിച്ച് ബ്രിട്ടീഷ് ദിനപത്രമായ ‘ദ് ഗാര്‍ഡിയനില്‍’ എഴുതിയ ലേഖനത്തെ ഉദ്ധരിച്ച് മുല്ലപ്പള്ളിയുടെ പരാമര്‍ശത്തില്‍ മറുപടിയുമായി ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക രംഗത്ത് എത്തിയത്. ഗാര്‍ഡിയനിലെ മാധ്യമപ്രവര്‍ത്തകയായ ലോറ സ്പിന്നിയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ട്വിറ്ററിലുടെ മറുപടി നല്‍കിയിരിക്കുന്നത്.

‘ആ വാര്‍ത്ത രാഷ്ട്രീയവത്കരിക്കണോ എന്നത് മുല്ലപ്പള്ളിയുടെ മാത്രം വിശേഷാധികാരമാണ്. ജനങ്ങള്‍’ അവരെ വിശേഷിപ്പിക്കുന്ന എന്ന അര്‍ത്ഥത്തിലാണ് ‘റോക്ക്സ്റ്റാര്‍ എന്ന് ഞാന്‍ ആ വാര്‍ത്തയില്‍ ഉപയോഗിച്ചത്. ഷൈലജ ടീച്ചര്‍ കേരളത്തില്‍ ഇറങ്ങിയ വൈറസ് എന്ന ചിത്രത്തില്‍ നിപയെ എങ്ങനെ വിജയകരമായി നേരിട്ടു എന്ന് വരെ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്.’ അവര്‍ ട്വീറ്റില്‍ കുറിച്ചു.


മെയ് 14 നാണ് ഗാര്‍ഡിയനില്‍ കേരളത്തിലെ ആരോഗ്യമന്ത്രിയെക്കുറിച്ച് ലേഖനം വന്നത്. കേരളത്തില്‍ നടക്കുന്ന വിവാദങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടുള്ള ഒരു ട്വീറ്റിന് മറുപടിയായിട്ടാണ് ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തക നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

follow us pathramonline LATEST NEWS

pathram:
Related Post
Leave a Comment