തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് (ജൂണ്‍ 20 ) 5 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. നാലു പേര്‍ വിദേശത്തു നിന്നും വന്നവരും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായതുമാണ്. അവരുടെ വിവരങ്ങള്‍
1. പാലോട് സ്വദേശി 35 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 13 ന് കുവൈറ്റില്‍ നിന്നും ജസീറ എയര്‍വെയ്‌സിന്റെ ഖ9 1405 നം വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും െ്രെപവറ്റ് ടാക്‌സിയില്‍ (വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട് ) തിരുവനന്തപുരത്തെ ഹോം ക്വാറന്റൈനില്‍ ആയിരുന്നു. രോഗ ലക്ഷണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
2. കല്ലറ പാങ്ങോട് സ്വദേശി 27 വയസ്സുള്ള യുവതി. ജൂണ്‍ 13 ന് റിയാദില്‍ നിന്നും എയര്‍ ഇന്ത്യയുടെ 1940 നം വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. അഞ്ചു മാസം ഗര്‍ഭിണിയാതിനാല്‍ അവിടെ നിന്നും െ്രെപവറ്റ് ടാക്‌സിയില്‍ (വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട് ) തിരുവനന്തപുരത്തെ ഹോം ക്വാറന്റൈനില്‍ ആയിരുന്നു. രോഗ ലക്ഷണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ടഅഠ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
3. പെരുങ്കുഴി മുട്ടപ്പാലം സ്വദേശി 35 വയസ്സുള്ള പുരുഷന്‍. ജൂണ്‍ 12 ന് കുവൈറ്റില്‍ നിന്നും ഇന്‍ഡിഗോയുടെ 6ഋ 9324 നം വിമാനത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ എത്തി. അവിടെ നിന്നും െ്രെപവറ്റ് ടാക്‌സിയില്‍ (വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്) തിരുവനന്തപുരത്തെ ഹോം ക്വാറന്റൈനില്‍ ആയിരുന്നു. രോഗ ലക്ഷണങ്ങള്‍ ഉണ്ടായ സാഹചര്യത്തില്‍ സ്വാബ് പരിശോധിക്കുകുയും കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്നു ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
4. ഉച്ചക്കട കുന്നിന്‍പുറം സ്വദേശി 55 വയസുള്ള പുരുഷന്‍. ജൂണ്‍ 17 ന് ഷാര്‍ജയില്‍ നിന്നും ഏ90442 നം വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തി. രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ അവിടെ നിന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റുകയും തുടര്‍ന്നു സ്വാബ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആകുകയുമായിരുന്നു.
5. മണക്കാട് ഐരാണിമുട്ടം സ്വദേശി 18 വയസ്സുള്ള യുവതി. ഇന്നലെ (ജൂണ്‍ 19 നു) കോവിഡ് പോസിറ്റീവ് ആയ ഓട്ടോ െ്രെഡവറുടെ മകളാണ്. രോഗ ലക്ഷണങ്ങള്‍ ഉള്ളതിനാല്‍ ഇന്നലെ തന്നെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിരുന്നു. സ്വാബ് പരിശോധനയുടെ ഫലം ഇന്നാണ് കോവിഡ് പോസറ്റീവ് ആയത്
Leave a Comment