ചൈന ബോയ്‌ക്കോട്ട് ആഹ്വാനം; വണ്‍ പ്ലസ് 8 പ്രോ ഇന്ത്യയില്‍ നിമിഷനേരംകൊണ്ട് വിറ്റ് തീര്‍ന്നു

ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം രാജ്യ വ്യാപകമായി നടക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ബഹിഷ്‌കരണ ആഹ്വാനം ശക്തമാണ്. അതിനിടയിലും ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് വണ്‍ പ്ലസിന്റെ പുതിയ സ്മാര്‍ട് ഫോണായ ‘വണ്‍ പ്ലസ് 8പ്രോ’ ഇന്ത്യയില്‍ വിറ്റു തീര്‍ന്നത് നിമിഷങ്ങള്‍ക്കുള്ളില്‍.

പുതിയ ഐഫോണുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ആമസോണില്‍ വില്‍പനയ്‌ക്കെത്തിച്ച ഫോണ്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആമസോണില്‍ ലഭ്യമല്ലാതായി. ഫോണ്‍ ലഭിക്കാതെ വന്നതോടെ പലരും ട്വിറ്ററില്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായെത്തി.

ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ ഇനിയും തയ്യാറെടുത്തിട്ടില്ലായിരിക്കാം എന്നതിന്റെ തെളിവാണ് ഇത് എന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട നിരീക്ഷിക്കുന്നു. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും നിര്‍മാണ സാമഗ്രികളും ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ട്.

ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ് എന്ന വന്‍കിട കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് ആണ് വണ്‍പ്ലസ്. ഓപ്പോ, വിവോ, റിയല്‍മി, ഐക്യൂ പോലുള്ള ബ്രാന്‍ഡുകളും ബിബികെ ഇലക്ട്രോണിക്‌സിന്റേതാണ്. ഇതില്‍ വണ്‍പ്ലസ്, ഓപ്പോ, റിയല്‍മി, വിവോ എന്നില ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളാണ്.

follow us: pathram online daily hunt

pathram:
Related Post
Leave a Comment