ചൈനീസ് പ്രതിരോധം മറികടന്ന് ഗാല്‍വന്‍ നദിക്ക് കുറുകേയുള്ള പാലം നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി

ലഡാക്ക്: ചൈനീസ് പ്രതിരോധം മറികടന്ന് ലഡാക്കിലെ ഗാല്‍വന്‍ നദിക്ക് കുറുകേയുള്ള പാലം നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി. 60 മീറ്റര്‍ നീളമുള്ള പാലം ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ്. ദുര്‍ബാഇക് മുതല്‍ ദൗലത് ബേഗ് ഓള്‍ഡി വരെ നീളുന്ന 255 കിലോമീറ്റര്‍ പാതയിലെ പ്രധാന പോയിന്റാണ് പണി പൂര്‍ത്തിയായ പാലം.

ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ് പണി പൂര്‍ത്തിയായ പാലം. ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആയിരുന്നു നിര്‍മ്മാണം നടന്നത്. മെയ് മുതല്‍ ചൈനീസ് സൈന്യം അതിര്‍ത്തിയില്‍ നിരന്തരം പ്രകോപനവും സംഘര്‍ഷവും ഉണ്ടാക്കിയപ്പോഴും ഇന്ത്യ റോഡ് നിര്‍മാണം ഒരു ദിവസം പോലും നിര്‍ത്തി വെച്ചിരുന്നില്ല. ചൈനയുടെ കൈവശമുള്ള അക്സായ് ചിന്നിലേക്ക് ഈ റോഡിലൂടെ വേഗത്തില്‍ എത്താം.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment