തമിഴ് നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 2,115 പേര്‍ക്ക് രോഗം ; 41 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 54,449 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 41 പേര്‍ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് മരണം 666 ആയി ഉയര്‍ന്നു.

23,509 പേരാണ് നിലവില്‍ തമിഴ്നാട്ടില്‍ ചികിത്സയിലുള്ളത്. 30271 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. 1630 പേര്‍ ഇന്ന് മാത്രം രോഗമുക്തരായി. രോഗബാധിതരെ കണ്ടെത്താന്‍ സംസ്ഥാനത്ത് പരിശോധന വ്യാപകമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 28000ത്തോളം പേരുടെ സാംപിള്‍ പരിശോധിച്ചു. ആകെ 8,27,980 പേരുടെ സാംപിള്‍ ഇതുവരെ പരിശോധിച്ചു.

ഗുജറാത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 26,198 ആയി. 24 മണിക്കൂറിനുള്ളില്‍ പുതിയ 540 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 27 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണം 1619 ആയി. കര്‍ണാടകയില്‍ രോഗികളുടെ എണ്ണം 8000 കടന്നു. മരണം 124 ആയി വര്‍ധിച്ചു. കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മുംബൈയിലെ ധാരാവിയില്‍ ഇന്ന് 17 പേര്‍ക്ക് രോഗം പിടിപെട്ടു. ഇതോടെ ധാരാവിയിലെ ആകെ രോഗബാധിതര്‍ 2151 ആയി ഉയര്‍ന്നു.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment