തൃശൂരിന് ഇന്ന് ആശ്വാസം; പുതുതായി രോഗം ബാധിച്ചത് ഒരാള്‍ക്ക് മാത്രം..

തൃശൂര്‍ ജില്ലയിൽ ഇന്ന് 12 പേർ കോവിഡ് രോഗമുക്തരായി. മുളങ്കുന്നത്തുകാവിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററായ ഇഎസ്‌ഐ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 8 പേരും മെഡിക്കൽ കോളേജിൽ ചികിത്സയിലുണ്ടായിരുന്ന 4 പേരുമാണ് രോഗമുക്തരായത്.

പുതുതായി ഒരാൾക്കാണ് രോഗം ബാധിച്ചത്. ചെന്നൈയിൽ നിന്ന് ജൂൺ 3 ന് തിരിച്ചെത്തിയ ചേലക്കര സ്വദേശി (59) യ്ക്കാണ് രോഗം.

ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച 120 പേരാണ് ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിൽ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ കഴിയുന്നുണ്ട്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ വീടുകളിൽ 13088 പേരും ആശുപത്രികളിൽ 173 പേരും ഉൾപ്പെടെ ആകെ 13261 പേരാണ് നിരീക്ഷണത്തിലുളളത്.

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment