കെ.സി. വേണുഗോപാല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു

കെ.സി. വേണുഗോപാല്‍ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്ത് ഒഴിവുള്ള മൂന്നു സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ വേണുഗോപാല്‍ ഉള്‍പ്പെടെ രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളും ഒരു ബി.ജെ.പി. സ്ഥാനാര്‍ഥിയുമാണ് വിജയിച്ചത്. കര്‍ണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയാണ് വേണുഗോപാല്‍.

10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് വെള്ളിയാഴ്ച നടന്നത്. ഇതില്‍ കര്‍ണാടകയിലെ 4 സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 18 സീറ്റുകളിലേക്ക് മാര്‍ച്ച് 24നു നടക്കേണ്ടിയിരുന്ന തിരഞ്ഞെടുപ്പ് ലോക്ഡൗണ്‍ കാരണം ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

FOLLOW US: pathram online latest news

pathram:
Related Post
Leave a Comment