കോട്ടയം ജില്ലയില്‍ ഇന്ന് (19-06-20) പുതുതായി രോഗം ബാധിച്ചവരുടെ വിവരങ്ങള്‍…

കോട്ടയം ജില്ലയില്‍ കോവിഡ് മുക്തരായ ഏഴു പേര്‍കൂടി ഇന്ന് (19-06-20) ആശുപത്രി വിട്ടു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം സ്വദേശിയും ഇതില്‍ ഉള്‍പ്പെടുന്നു.

ഏഴു പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്നു പേര്‍ വിദേശത്തുനിന്നും മൂന്നു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധയുണ്ടായത്.

ജില്ലയില്‍ ഇതുവരെ 59 പേര്‍ രോഗമുക്തരായി. കോട്ടയം ജില്ലക്കാരായ 69 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 41 പേര്‍ കോട്ടയം ജനറല്‍ ആശുപത്രിയിലും 24 പേര്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മൂന്നു പേര്‍ എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ഒരാള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലുമാണ്.

ഇന്ന് രോഗമുക്തരായവര്‍
——
1. മുംബൈയില്‍നിന്ന് മെയ് 21ന് എത്തിയ കുറുമ്പനാടം സ്വദേശി

2. ദോഹയില്‍നിന്ന് മെയ് 30ന് എത്തിയ കറുകച്ചാല്‍ സ്വദേശിനി

3. താജിക്കിസ്ഥാനില്‍നിന്ന് മെയ് 28ന് എത്തിയ തലയോലപ്പറമ്പ് സ്വദേശിനി

4. മുംബൈയില്‍ മെയ് 27ന് എത്തിയ അതിരമ്പുഴ സ്വദേശി

5. ബാംഗ്ലൂരില്‍നിന്ന് മെയ് 18ന് എത്തിയ മീനടം സ്വദേശിനി

6. ദുബായില്‍നിന്ന് മെയ് 11ന് എത്തിയ തൃക്കൊടിത്താനം സ്വദേശി

7. മെയ് 18ന് മഹാരാഷ്ട്രയില്‍നിന്നെത്തി രോഗം സ്ഥിരീകരിച്ച് മെഡിക്കല്‍ കോളേജ്
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തിരുവനന്തപുരം പാറശ്ശാല സ്വദേശി

ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചവര്‍
=========
1. ഹൈദരാബാദില്‍നിന്ന് ജൂണ്‍ ഒന്‍പതിന് വന്ന് പാലായിയിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുറവിലങ്ങാട് സ്വദേശിനി(24).

2. കുവൈറ്റില്‍നിന്നും ജൂണ്‍ 13ന് വന്ന് ഹോം ക്വാറന്‍റയിനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി സ്വദേശി(50).

3. രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിയുടെ ഭാര്യ(48). സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

4. കുവൈറ്റില്‍നിന്നും ജൂണ്‍ 13ന് വന്ന് കോട്ടയം ഗാന്ധിനഗറിലെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന പായിപ്പാട് സ്വദേശി(46).

5. കുവൈറ്റില്‍നിന്നും ജൂണ്‍ 18ന് എത്തിച്ചേര്‍ന്ന ചങ്ങനാശേരി സ്വദേശി(30). വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ശ്വാസ തടസം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

6. ഡല്‍ഹിയില്‍നിന്നും വിമാനത്തില്‍ ജൂണ്‍ 16ന് വന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വൈക്കം സ്വദേശി(54).

7. തെലുങ്കാനയില്‍നിന്നും ഭാര്യയ്ക്കും രണ്ടു കുട്ടികള്‍ക്കുമൊപ്പം ജൂണ്‍ 13ന് വിമാനത്തില്‍ എത്തി കുമരകത്തെ ക്വാറന്‍റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി കൂവപ്പള്ളി സ്വദേശി(33). കുടുംബാംഗങ്ങള്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ല

follow us: PATHRAM ONLINE

pathram:
Related Post
Leave a Comment