ക്വാറന്റീന്‍ സംവിധാനം ക്രമീകരിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും

ക്വാറന്റീന്‍ സംവിധാനം ക്രമീകരിക്കാന്‍ എല്ലാ പഞ്ചായത്തുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും

ക്വാറന്റീൻ സംവിധാനമൊരുക്കാത്ത എല്ലാ പഞ്ചായത്തുകളിലും അടിയന്തരമായി ക്വാറന്റീന്‍ സംവിധാനമൊരുക്കാന്‍ ഇന്ന് മന്ത്രി വി.എസ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർക്ക് നിർദേശം നൽകി. ക്രമീകരണങ്ങള്‍ നിയന്ത്രിക്കാനായി എല്ലാ പഞ്ചായത്തുകളിലും നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും.

ജില്ലയിലെ കൊവിഡ് വ്യാപനമറിയാനായി 480 പേരില്‍ ആന്റി ബോഡി പരിശോധന പൂര്‍ത്തിയാക്കി. ഇതില്‍ നിരീക്ഷണത്തില്‍ കഴിയുന്ന മൂന്നു പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ജില്ലയില്‍ സമൂഹ വ്യാപനം നിലവില്‍ ഇല്ലെന്നാണ് ഇതിൽ നിന്നും മനസിലാക്കുന്നത്.

കളമശ്ശേരി പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്‌റ്റേഷനിലെ മുഴുവന്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലയച്ചു. പോലീസ് സ്‌റ്റേഷന്‍ അണു നശീകരണം നടത്തുകയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനായി പുതിയ പോലീസുകാരെ നിയോഗിക്കുകയും ചെയ്തു. ഇദ്ദേഹവുമായി ഇടപെട്ട ആളുകളെ കണ്ടെത്തി നിരീക്ഷണം നിര്‍ദേശിച്ചിട്ടുണ്ട്. 59 പോലീസുകാരാണ് ഇത്തരത്തില്‍ നിരീക്ഷണത്തില്‍ പോയിട്ടുള്ളത്. പ്രാഥമിക സമ്പര്‍ക്കത്തിലുള്ള ആളുകളുടെ പരിശോധന ഉടനടി നടത്തും.

കോവിഡ് കെയര്‍ സെന്ററുകളിലും ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്ററുകളിലും നിരീക്ഷണത്തിന് ചുമതലയുള്ള എല്ലാ പോലീസുകാര്‍ക്കും സുരക്ഷാ ഷീൽഡുകള്‍ നല്‍കും. ചെറിയ രോഗലക്ഷണങ്ങള്‍ പോലുമുള്ള പോലീസുകാര്‍ ടെലിമെഡിസിന്‍ സംവിധാനം വഴി വൈദ്യ സഹായം ഉറപ്പാക്കും

മുനമ്പം തുറമുഖത്ത് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് മത്സ്യ ബന്ധനത്തിനായി ആളുകള്‍ എത്തുന്നുണ്ടോയെന്ന് നിരീക്ഷിക്കാനായി ആരോഗ്യ വകുപ്പിന്റെയും ഫിഷറീസിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തും.

കോവിഡ് ലക്ഷണങ്ങൾ ഉള്ളവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റമെന്റ് സെന്റര്‍ സജ്ജീകരിക്കാനും തീരുമാനിച്ചു. പി.വി.എസ് ആശുപത്രിയിലും രോഗികളെ പ്രവേശിപ്പിക്കും

pathram desk 2:
Related Post
Leave a Comment