തങ്ങളുടെ ജീവിതത്തിലും പീറ്ററിനെ വേണമെന്നും എന്റെ മകള്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരയുകയായിരുന്നു…മൂന്നാം വിവാഹത്തിന് ഒരുങ്ങുന്ന വനിത വിജയകുമാറിന്റെ വെളിപ്പെടുത്തല്‍

താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം നടി വനിത വിജയകുമാര്‍ പങ്കുവച്ചത് വാര്‍ത്തയായിരുന്നു. നടിയുടെ മൂന്നാം വിവാഹമാണിത്. ചെന്നൈയില്‍ വച്ച് ജൂണ്‍ 27നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. പീറ്റര്‍ പോള്‍ ആണ് വരന്‍. ഇപ്പോഴിതാ പീറ്ററിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ട്വിറ്ററില്‍ നീണ്ട കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വനിത.

അങ്ങനെ ഞാന്‍ സമ്മതം പറഞ്ഞു,

പ്രണയത്തില്‍ എല്ലാവര്‍ക്കും ഒരു അവസരം ഉണ്ടായിരിക്കണമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ജീവിതത്തില്‍ ഒരുപാട് കയ്‌പേറിയ അനുഭവങ്ങള്‍ ഉണ്ടായിട്ടും വിവാഹമെന്ന സംഗതിയില്‍ ഞാന്‍ വിശ്വസിച്ചിരുന്നു. രണ്ട് പേര്‍ പരസ്പരം പ്രണയിക്കാന്‍ തുടങ്ങിയാല്‍ അത് പുതിയൊരു ബന്ധത്തിന്റെ തുടക്കമാണ്. അങ്ങനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാല്‍ അത് അവരൊന്നിച്ചുള്ള ജീവിതത്തിന്റെ ആഘോഷവും, ലോകത്തോടുള്ള ഭാരിച്ച ഉത്തരവാദിത്വവുമാണ്.

ഞാന്‍ എന്റെ നാല്പതുകളിലാണ്. കോവിഡ് 19 രോഗവ്യാപനവും തുടര്‍ന്നുള്ള ലോക്ഡൗണും നമ്മുടെ ജീവിതം എങ്ങനെയായിരിക്കണമെന്നും നമ്മുടെ മുന്‍ഗണന എന്തായിരിക്കണമെന്നും എന്നെ പഠിപ്പിച്ചു. ഈ നാല് മാസം എന്നെ സംബന്ധിച്ചിടത്തോളം ഒരു റോളര്‍കോസ്റ്റര്‍ റൈഡ് ആയിരുന്നു.
തന്റെ യഥാര്‍ഥ പുരുഷനെ കുറിച്ച് ഓരോ പെണ്‍കുട്ടിയ്ക്കും ഒരു സ്വപ്നമുണ്ടാവും. അങ്ങനെ എന്റെ സ്വപ്നവും യാഥാര്‍ത്യമാവുകയാണ്.

അദ്ദേഹം എന്റെ സ്വപ്നത്തില്‍ നിന്ന് ജീവിതത്തിലേക്ക് വന്നെത്തി. ഞാനറിയാതെ പോയ എന്റെ ജീവിതത്തിലെ ശൂന്യത അദ്ദേഹം നികത്തി. അദ്ദേഹം അടുത്തുള്ളപ്പോള്‍ ഞാന്‍ സുരക്ഷിതയും പരിപൂര്‍ണയുമായി. എന്റെ യൂട്യൂബ് ചാനലിന് ടെക്‌നിക്കല്‍ ആയുള്ള സപ്പോര്‍ട്ട് ആവശ്യമായി വന്ന സമയത്ത് ഒരു സുഹൃത്തിനെ പോലെ വന്നതാണ് പീറ്റര്‍. അദ്ദേഹം എല്ലാ കാര്യങ്ങളും ശരിയാക്കി തന്നു,. എന്റെ സമ്മര്‍ദ്ദമകന്നു.
നിങ്ങള്‍ക്കറിയാമല്ലോ എന്റെ കുട്ടികളായിരുന്നു എന്റെ പ്രഥമ പരി ഗണന, എന്നും. പക്ഷേ വിവാഹം കഴിക്കാനുള്ള താത്പര്യം പീറ്റര്‍ അറിയിച്ചപ്പോള്‍ ഞാന്‍ സ്തബ്ദയായിപ്പോയി. (ഉള്ളില്‍ സമ്മതം എന്ന് ഞാന്‍ അലറുന്നുണ്ടായിരുന്നു).

എന്റെ കുട്ടികള്‍ ഇത് അംഗീകരിക്കണമെന്ന് ഞാന്‍ പറഞ്ഞു. അവരോട് പീറ്റര്‍ സംസാരിച്ചു. അവര്‍ സമ്മതം നല്‍കി. ഇതാണ് എന്റെ ജീവിതത്തില്‍ നടക്കുന്ന ഏറ്റവും നല്ല കാര്യമെന്നും തങ്ങളുടെ ജീവിതത്തിലും പീറ്ററിനെ വേണമെന്നും എന്റെ മകള്‍ പറഞ്ഞപ്പോള്‍ ഞാന്‍ കരയുകയായിരുന്നു. സിംഗിള്‍ മദര്‍ എന്നത് ഞാന്‍ ചോദിച്ചു വാങ്ങിയതല്ല, അത് ഒറ്റയ്ക്കുള്ള പോരാട്ടം തന്നെയയിരുന്നു. പ്രത്യേകിച്ചും എന്റെ കുടുംബം എന്ന് പറയപ്പെടുന്നയിടത്ത് നിന്ന് യാതൊരു പിന്തുണയും ലഭിക്കാതിരുന്ന വേളയില്‍.

എന്നും മറ്റുള്ളവര്‍ക്ക് വേണ്ടിയണ് ഞാന്‍ ജീവിച്ചത്. ഒരു പ്രാവശ്യം എനിക്ക് വേണ്ടി, എന്റെ ഇഷ്ടപ്രകാരമുള്ള ജീവിതം തിരഞ്ഞെടുക്കാനും ജീവിതം ആസ്വദിക്കാനും തീരുമാനിച്ചു. അപ്പോള്‍ എന്റെ കൈകള്‍ പിടിക്കാന്‍ ശക്തനായ ഒരാള്‍ കൂടെ വന്നു. കഠിനമായ സമയങ്ങളില്‍ എന്നെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. പീറ്റര്‍ പോള്‍ ആരാണെന്ന് ചോദിക്കുന്നവരോട്…

അദ്ദേഹം സിനിമാ പ്രവര്‍ത്തകനാണ്. സ്‌നേഹമുള്ള, അനുകമ്പയുള്ള, ലാളിത്യമുള്ള മനുഷ്യന്‍. എന്റെ ഹൃദയം കവര്‍ന്നെടുത്തയാള്‍. എല്ലാ സിംഗിള്‍ ആയ മനുഷ്യരോടും എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങളെ അത്രമാത്രം സ്‌നേഹിക്കുന്ന ഒരുവനായി കാത്തിരിക്കൂ. അതൊരു മാജിക്കാണ്. വനിതയുടെ കുറിപ്പില്‍ പറയുന്നു.

pathram:
Related Post
Leave a Comment