പ്രവാസികൾക്ക് 3 ശതമാനം പലിശ നിരക്കിൽ സ്വർണ പണയവായ്പ

പ്രവാസികൾക്ക് കെഎസ് എഫ്ഇ കുറഞ്ഞ നിരക്കിൽ പ്രത്യേക സ്വർണ വായ്പ സൗകര്യമൊരുക്കുന്നു. പ്രവാസിച്ചിട്ടി വരിക്കാർക്ക് മൂന്ന് ശതമാനം പലിശ നിരക്കിൽ ഒന്നര ലക്ഷം രൂപ വരെ വായ്പ നൽകും. ഈ ചിട്ടിയുടെ വരിക്കാരല്ലാത്ത പ്രവാസികൾക്ക് ഇതേ പലിശ നിരക്കിൽ ഒരു ലക്ഷം രൂപയുടെ വരെ സ്വർണ വായ്പ കെഎസ്എഫ്ഇ നൽകുന്നു.ഈ വായ്പയുടെ കാലാവധി നാല് മാസമാണ്.

ഒരു വർഷക്കാലാവധിയിൽ 12 തവണകളായി അടച്ചു തീർക്കാവുന്ന പദ്ധതിയാണിത്.5.7 ശതമാനമാണ് പലിശ.ഒരാൾക്ക് 10 ലക്ഷം രൂപ വരെ വായ്പ ലഭ്യമാണ്.

സ്വർണ വായ്പ എടുത്തിട്ടുള്ള ആൾക്ക് കമ്പോള വില വർധനവിന് അനുസരിച്ച്അധിക വായ്പ നൽകുന്നതാണ് ഗോൾഡ് ലോണ്‍ ടോപ് അപ്. ഗ്രാമിന് പരമാവധി 3400 രൂപ വരെ നൽകുന്ന രീതിയിലാണ് കെഎസ്എഫ്ഇയുടെ വായ്പാ പദ്ധതികൾ.

ഇതിനു പുറമെ ഒരു വ്യക്തിക്ക് പരമാവധി ഒരു ദിവസം 25 ലക്ഷം രൂപ വരെ നൽകാവുന്ന സ്വർണപ്പണയ പദ്ധതിയുണ്ട്. ഗ്രാമിന് സ്വർണവിലയുടെ 80 ശതമാനം വരെ നൽകുന്ന മൂന്ന് തരത്തിലുള്ള വായ്പകളാണിവ. 10000 രൂപ വരെ ലഭിക്കുന്ന സ്വർണപ്പണയ വായ്പയ്ക്ക് പലിശ 8.5 ശതമാനമാണ്. 10001 രൂപ മുതൽ 20000 രൂപ വരെ 9.5 ശതമാനമാണ് പലിശ. 20000 രൂപ മുതൽ 25 ലക്ഷം രൂപ വരെയുള്ള സ്വർണ വായ്പയ്ക്ക് 10.5 ശതമാനം നിരക്കിലാണ് ഈടാക്കുന്നത്.

Follow us: pathram online latest news

pathram desk 2:
Related Post
Leave a Comment