മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാര്‍ പ്രതിസന്ധിയില്‍: ഉപമുഖ്യന്ത്രിയടക്കം നാല് മന്ത്രിമാര്‍ രാജിവച്ചു

ഇംഫാല്‍: മണിപ്പൂരില്‍ ബി.ജെ.പി സര്‍ക്കാറില്‍ പ്രതിസന്ധി. ഉപമുഖ്യന്ത്രിയടക്കം നാല് മന്ത്രിമാര്‍ രാജിവച്ചു. മൂന്ന് ബി.ജെ.പി എം.എല്‍.എമാര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതോടെ 60 അംഗ നിയമസഭയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ പിന്തുണ 18 അംഗങ്ങളായി ചുരുങ്ങി.

ഉപമുഖ്യമന്ത്രിയും ധനമന്ത്രിയുമായ വൈ.ജോയ്കുമാര്‍ സിംഗ്, ആദിവാസി മലയോര മേഖല വികസന മന്ത്രി എന്‍.കയിഷി, യുവജന ക്ഷേമ, കായിക മന്ത്രി ലെറ്റ്പാവോ ഹവോകിപ്, ആരോഗ്യമന്ത്രി എല്‍ ജയന്ത കുമാര്‍ സിംഗ് എന്നിവരാണ് രാജിവച്ചത്.

ബി.ജെ.പിയുടെ എം.എല്‍.എമാരായ എസ്.സുഭാഷ്ചന്ദ്ര സിംഗ്, ടി.ടി ഹവോകിപ്, സാമുവല്‍ ജെന്ദായ് എന്നിവര്‍ രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബി.ജെ.പി വിട്ടുവന്നവരെ ചേര്‍ത്ത് സഖ്യമുണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. സര്‍ക്കാരുണ്ടാക്കാന്‍ അനുമതി തേടി ഇന്ന് ഗവര്‍ണറെ കാണും.

2018 ഫെബ്രുവരിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ 28 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എന്നാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇതോടെ മറ്റുകക്ഷികളെ കൂട്ടി എന്‍. ബൈറണ്‍ സിംഗിന്റെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാരുണ്ടാക്കുകയായിരുന്നു. നിലവില്‍ സര്‍ക്കാരിന് 23 അംഗങ്ങളുടെയും പ്രതിപക്ഷത്തിന് 25 അംഗങ്ങളുടെയും പിന്തുണയാണുള്ളത് 11 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

follow us: PATHRAM ONLINE ..LATEST UPDATES

pathram:
Leave a Comment