മഹാരാഷ്ട്രയില്‍ ഇന്ന് 3307 പേര്‍ക്ക് കോവിഡ്; 114 മരണം

മുംബൈ: മഹാരാഷ്ട്രയിലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 3307 പേര്‍ രോഗം സ്ഥിരീകരിച്ചു. ഇതോടെ 1,16,752 പേര്‍ക്ക് സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ 3307 പേര്‍ക്ക് രോഗം പിടിപെട്ടപ്പോള്‍ 114 പേര്‍ മരിച്ചു. ആകെ മരണം 5,651 ആയി ഉയര്‍ന്നതായും മഹാരാഷ്ട്ര ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം 59,166 പേര്‍ ഇതുവരെ രോഗമുക്തരായി. 51,921 പേരാണ് നിലവില്‍ മഹാരാഷ്ട്രയില്‍ ചികിത്സയില്‍ തുടരുന്നത്.

FOLLOW US: PATHRAM ONLINE LATEST NEWS

pathram:
Related Post
Leave a Comment