14 വയസ്സുകാരന്റെ രോഗ ഉറവിടം അറിയില്ല; കണ്ണൂര്‍ നാളെമുതല്‍ പൂര്‍ണമായും അടച്ചിടും

കണ്ണൂര്‍ : കോര്‍പറേഷന്‍ പരിധിയിലെ മൂന്നു ഡിവിഷനുകള്‍ വ്യാഴാഴ്ച മുതല്‍ പൂര്‍ണമായി അടച്ചിടാന്‍ കലക്ടര്‍ ഉത്തരവിട്ടു. കോര്‍പറേഷനിലെ 51,52,53 ഡിവിഷനുകളാണ് അടച്ചിടുന്നത്. പയ്യാമ്പലം, കാനത്തൂര്‍, താളിക്കാവ് പ്രദേശങ്ങളാണിത്. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വ്യാഴാഴ്ച കോര്‍പറേഷന്‍ സെക്രട്ടറിയും ജില്ലാ പൊലീസ് മേധാവിയും നിര്‍ദേശങ്ങള്‍ നല്‍കിയ ശേഷം ഉച്ചയ്ക്ക് 2 മുതലായിരിക്കും നിയന്ത്രണം നിലവില്‍ വരിക.

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ നഗരത്തില്‍ വന്നുപോകുന്നുവെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെയും ഉറവിടം അറിയാതെ കോര്‍പറേഷന്‍ പരിധിയില്‍ 14 വയസ്സുകാരന് കോവിഡ് സ്ഥിരീകരിച്ചതുമാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ കാരണം. കണ്ണൂരില്‍ ബുധനാഴ്ച നാല് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ രോഗമുക്‌നായി.

pathram:
Related Post
Leave a Comment